സൗദിയില്‍ തൊഴിലാളി താമസകേന്ദ്രങ്ങള്‍ ഇനി നഗരത്തിനു പുറത്ത്

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ നഗരത്തിന് പുറത്ത് സ്ഥാപിക്കണമെന്ന നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. എന്നാല്‍, നിലവിലുള്ള താമസകേന്ദ്രങ്ങള്‍ക്ക് വ്യവസ്ഥ ബാധകമല്ലെന്നും യോഗം വ്യക്തമാക്കി. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെയും സാമ്പത്തികവികസനസമിതിയുടെയും ശുപാര്‍ശ പരിഗണിച്ചാണ് നഗരത്തിനുപുറത്ത് ലേബര്‍ ക്യാമ്പുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചത്. നഗരാതിര്‍ത്തിയില്‍ പുതിയ ലേബര്‍ക്യാമ്പുകള്‍ നിര്‍മിക്കാന്‍ ഇനിമുതല്‍ മുനിസിപ്പാലിറ്റികള്‍ അനുമതി നല്‍കില്ല.

റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ വന്‍ നഗരങ്ങളിലെ താമസകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള തൊഴിലാളിക്യാമ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് മുനിസിപ്പല്‍ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. അല്‍ സലാം കൊട്ടാരത്തില്‍നടന്ന മന്ത്രിസഭായോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ 54-ാമത് വാര്‍ഷികറിപ്പോര്‍ട്ട് മന്ത്രിസഭായോഗം അവലോകനംചെയ്തു. മികച്ച സമ്പദ്ഘടനയാണ് രാജ്യത്തിന്റേതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. സമാധാന ആവശ്യങ്ങള്‍ക്കുള്ള ബഹിരാകാശ പര്യവേക്ഷണത്തിന് സൗദിയും റഷ്യയും ഒപ്പുവെച്ച കരാറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *