എക്വിന്‍ കുതിരകളെ സൗദിയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം

single1
റിയാദ്: സ്‌പെയ്ന്‍, മാസിഡോണിയ എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേയ്ക്ക് എക്വിന്‍ (കുതിര വര്‍ഗത്തിലെ ഒരു ജീവികള്‍) ഇറക്കുമതി ചെയ്യുന്നതിന് നിരോധനം.
ഇവിടങ്ങളില്‍ നിന്നുള്ള എക്വിനുകളില്‍ എക്വിന്‍ ഇന്‍ഫെക്ഷന്‍ അനീമിയ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഈ രാജ്യങ്ങളില്‍ നിന്നും വിനോദത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി കുതിര,സീബ്ര,കഴുത എന്നിവയെ സൗദിയിലേയ്ക്ക് ഇറക്കുമതി ചെയ്യാറുണ്ട്.
സ്‌പെയ്‌നിലും മാസിഡോണിയയിലും രോഗം പരക്കുന്നതായി വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (ഒഐഇ) ബുള്ളറ്റിന്‍ നല്‍കിയിരുന്നു. താല്‍ക്കാലികമായാണ് സൗദി ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നതാണ് എക്വിന്‍ ഇന്‍ഫെക്ഷന്‍ അനീമിയ.
അതേസമയം ഒ.ഐ.ഇയുടെ നിര്‍ദ്ദേശപ്രകാരം അയര്‍ലണ്ടില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിക്കും സൗദി താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *