എക്‌സ്ട്രാ ഓര്‍ഡിനറി അബുദാബി പാസ് കൈയ്യിലുണ്ടോ?…മാളുകളിലും ഹോട്ടലുകളിലും 50 ശതമാനം വരെ ‘പൊളപ്പന്‍’ ഓഫറുകള്‍

അബൂദാബി: എക്സ്ട്രാ ഓര്‍ഡിനറി അബൂദാബി പാസില്‍ കൂടുതല്‍ ഓഫറുകളുമായി ഇത്തിഹാദ് എയര്‍ വേയ്സ്. റസ്റ്റോറന്റുകളിലും വിനോദ കേന്ദ്രങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും 50 ശതമാനം വരെ ഡിസ്‌കൗണ്ട് ഇത്തിഹാദിന്റെ ബോര്‍ഡിംഗ് പാസ് ഉള്ളവര്‍ക്കായി എയര്‍വേയ്സ് ഒരുക്കിയിട്ടുണ്ട്. യാസ് മാള്‍, ഫിഷ് ആന്‍ഡ് കോ, മിസ്റ്റര്‍ ഗ്രീക്ക്, അല്‍ ഫനര്‍ എന്നിവിടങ്ങളില്‍ 20 ശതമാനം ഡിസ്‌കൗണ്ടാണ് ബോര്‍ഡിംഗ് പാസ് ഉള്ളവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇത്തിഹാദ് എയര്‍ വേയ്സ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ടിം ബര്‍ണല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സാഹസീകത ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കായി നിരവധി ഓഫറുകളുണ്ട്. അല്‍ ഐനിലെ ലെഷ്വര്‍ ട്രെയിന്‍ ടൂറിസം ടൂര്‍സില്‍ ഇത്തിഹാദിന്റെ ബോര്‍ഡിംഗ് പാസ് കൈവശമുള്ളവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ആണ് ഉള്ളത്. കൂടാതെ ഹല അബൂദാബി ടൂര്‍സില്‍ 50 ശതമാനം ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോറി ഓഫ് അബൂദാബി സിറ്റി ടൂര്‍, മോണിംഗ് ഡെസേര്‍ട്ട് ഡ്രൈവ്, ഡെസേര്‍ട്ട് സണ്‍സെറ്റ് ഡ്രൈവ് ആന്‍ഡ് ബിബി ക്യു എന്നിവിടങ്ങളിലും 50 ശതമാനം ഡിസ്‌കൗണ്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *