കുവൈത്ത് പ്രവാസികളുടെ പേരില്‍ ഒറ്റൊരു വാഹനം മാത്രം ; പുതിയ ഉത്തരവിന്റെ വിശദീകരണം ഇങ്ങനെ

കുവൈത്ത സിറ്റി : കുവൈത്ത് വിദേശികള്‍ക്കും പ്രവാസികള്‍ക്കും ഒന്നിലധികം വാഹനങ്ങള്‍ ഉടമപ്പെടുത്താന്‍ അനുമതി നല്‍ക്കരുതെന്ന് ശുപാര്‍ശ. ഗതാഗത വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട സര്‍ക്കാരിന് സമര്‍പ്പിച്ചത്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് .രാജ്യത്തെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അധികം വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ നിരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .

20 ലക്ഷത്തിനടുത്ത് വാഹനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 15,52,722 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. 2,45,626 പിക്കപ്പ് വാഹനങ്ങളും 28,722 ബസുകളും നിരത്തില്‍ ഓടുന്നുണ്ട്. കുവൈത്തിലെ ആകെ ടാക്‌സികളുടെ എണ്ണം 17,458 ആണ്. ഓരോ 366 സിവിലിയന്‍ വാഹനത്തിനും ഒരു പൊലീസ് കാര്‍ എന്ന തോതില്‍ ട്രാഫിക് വിഭാഗം സേവനത്തിനും ഗതാഗത നിയന്ത്രണത്തിനും ആയി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്‌കൂള്‍ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

5,258 വാഹനങ്ങളാണ് പൊലീസ് നിരീക്ഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ഉപയോഗിക്കുന്നത്. അതേസമയം, 12 ലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഇവിടുത്തെ റോഡുകള്‍ക്കുള്ളൂ. ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന വാഹനപ്പെരുപ്പത്തെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്കു കഴിയുന്നില്ല. പ്രതിവര്‍ഷം 4.8 വര്‍ധനയാണ് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. ഓരോ വര്‍ഷവും ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്ക് വ്യക്തമാക്കുന്നത്. 84,543 ഡ്രൈവിങ് ലൈസന്‍സുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇഷ്യൂ ചെയ്തത്. ഇതില്‍ 60,110 എണ്ണവും സ്വന്തമാക്കിയത് വിദേശികളാണ്. പുതിയ ഉത്തരവിലൂടെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *