ഖത്തറില്‍ പ്രവാസികള്‍ക്കും ഭൂഉടമസ്ഥാവകാശത്തിന് അനുമതി…

ദോഹ : പ്രവാസികള്‍ക്കും ഖത്തറില്‍ ഭൂഉടമസ്ഥാവകാശത്തിന് അനുമതി. രാജ്യത്ത് ഇനി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. ഇതിനായുള്ള പ്രത്യേക കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്തറില്‍ വാണിജ്യസംരംഭങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും കമ്ബനിയുടമകള്‍ക്കും സന്തോഷം പകരുന്ന തീരുമാനമാണ് മന്ത്രിസഭ പാസാക്കിയത്. വസ്തുക്കളില്‍ ഖത്തരികളല്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച 2018ലെ 16ാം നമ്ബര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രമേയം തയാറാക്കിയത്.

അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് പ്രമേയം അംഗീകരിച്ചത്. ഇതോടെ പൌരന്മാരല്ലാത്തവര്‍ക്കും ഇനി മുതല്‍ രാജ്യത്തെ ഭൂമിയുടെയും കമ്പനികളുടെയും ഉടമകളാകാം. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും റിയല്‍ എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. ഖത്തരികളല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ട്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് റിയല്‍എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കും.

റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കുള്ളില്‍ റസിഡന്‍ഷ്യല്‍ വില്ലകളുടെയും ഉടമസ്ഥാവകാശം നേടാം. വാണിജ്യ കോംപ്ലക്സുകളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശത്തിനും അനുമതി നല്‍കും. നീതിന്യായമന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *