വാഹനമിടിച്ചതായി അഭിനയിച്ച്‌ തട്ടിപ്പ്‌ ; കണ്ണുര്‍ സ്വദേശിക്ക്‌ നഷ്ടമായത്‌ 800 റിയാല്‍

സലാല: വാഹനമിടിച്ചതായി അഭിനയിച്ച്‌ തട്ടിപ്പ്‌ നടത്തുന്ന സംഘത്തിന്റെ വലയില്‍ കൂടുതല്‍ മലയാളികലള്‍ കുടുങ്ങുന്നതായി സംശയം. നാലു ദിവസം മുന്നേ നടന്ന തട്ടിപ്പില്‍ കണ്ണുര്‍ സ്വദേശിക്ക്‌ നഷ്ടമായത്‌ 800 റിയാല്‍. പത്രത്തിലെ വാര്‍ത്ത കണ്ടപ്പോഴാണ്‌ താന്‍ ചതിക്കപ്പെട്ടു എന്ന്‌ മനസ്സിലാകുന്നത്‌. പഴയ പവര്‍ ഹൗസിന്‌ സമീപത്താണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. പതിയെ പോവുന്ന കാറിന്റെ മുന്നിലേക്ക്‌ ഈജിപ്‌ഷ്യല്‍ സ്വദേശി വരുകയായിരുന്നു.

വണ്ടിയുടെ ചില്ലില്‍ കൈ തട്ടിയത്‌ കണ്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന ധാരണയില്‍ വണ്ടി നിര്‍ത്തിയില്ല. തുടര്‍ന്ന്‌ സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ വാഹനത്തില്‍ കയറുകയായിരുന്നു. 350 റിയാലാണ്‌ തന്റെ മാസ ശമ്പളമെന്നും മൂന്ന്‌ മാസം ജോലിക്ക്‌ പോവാതിരിക്കുന്നതിന്‌ 1050 റിയാല്‍ നഷ്ടപരിഹാരമായ്‌ വേണമെന്ന്‌ തട്ടിപ്പുകാര്‍ ആവിശ്യപ്പെട്ടു.

എന്നാല്‍ തന്റെ കൈവശം 800 റിയാല്‍ മാത്രമേ ഉള്ളുവെന്നും പറഞ്ഞപ്പോള്‍ അക്കൗണ്ടില്‍ നിന്നും എടുത്തു തരാന്‍ ആവിശ്യപ്പെട്ടു. അക്കൗണ്ടില്‍ പണമില്ലാന്നു പറഞ്ഞെങ്കിലും എ.ടി.എമ്മില്‍ കോണ്ടുപോയി കാണിച്ച ശേഷമെ തട്ടിപ്പുകാര്‍ക്ക്‌ വിശ്വാസം വന്നത്‌. തുടര്‍ന്ന്‌ 800 റിയാല്‍ വാങ്ങി സ്ഥലം വിടുകയായിരുന്നു. കേസും പ്രശ്‌നങ്ങളും പേടിച്ച്‌ പണം നല്‍കാന്‍ പ്രവാസികള്‍ തയ്യാറാകുന്നതാണ്‌ തട്ടിപ്പുകാര്‍ക്ക്‌ വളമാകുന്നത്‌ എന്ന്‌ സാമുഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുകയാണേല്‍ പോലീസിനെ വിളിക്കുക മാത്രമാണ്‌ പ്രതിവിധി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *