വിദേശ ജീവനക്കാരുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം ; പദ്ധതി നടപ്പിലാക്കുന്നത് ഇങ്ങനെ

മനാമ: ബഹ്‌റൈനില്‍ വിദേശ ജീവനക്കാരുടെ ശമ്പളം ഇനി മുതല്‍ ബാങ്ക് വഴി മാത്രം. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നു പേരിട്ട പദ്ധതി വിദേശ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്്. കുറഞ്ഞ വേതനത്തിനു ജോലി ചെയ്യുന്നവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ശമ്പള സ്‌ലിപ്പില്ലാതെ കുറഞ്ഞ വേതനം നല്‍കുന്നതും ചിലപ്പോള്‍ വേതനമേ നല്‍കാതിരിക്കുന്നതുമായ കാര്യങ്ങളെല്ലാം ഇതോടെ അവസാനിക്കും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി പ്രതികരണമാരാഞ്ഞ് പ്രാദേശിക ബാങ്കുകള്‍ക്കും മറ്റു സേവനദാതാക്കള്‍ക്കും ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് കത്തയച്ചു. പദ്ധതി എങ്ങനെ മികച്ചരീതിയില്‍ നടപ്പാക്കാമെന്നതു സംബന്ധിച്ചാണ് ഇവരോടു പ്രതികരണം ആരാഞ്ഞിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതുമൂലം ജീവനക്കാര്‍ക്കു സാമ്പത്തിക നഷ്ടമുണ്ടാകരുതെന്നു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരിയില്‍ പദ്ധതി നടപ്പാക്കാന്‍ പൂര്‍ണ സജ്ജമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രാദേശിക ബാങ്കുകളില്‍നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്ക്, ഇക്കണോമിക് !ഡവലപ്‌മെന്റ് ബോര്‍ഡ്, ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. വിവിധ ഘട്ടങ്ങളായി ഡബ്ല്യുപിഎസ് നടപ്പാക്കാനായി സെന്‍ട്രല്‍ ബാങ്കുമായും മറ്റു ബന്ധപ്പെട്ടവരുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണെന്ന് എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് അസുമാ അല്‍ അബ്‌സി പറ!ഞ്ഞു.

വേതനത്തിന്റെ കാര്യത്തില്‍ തൊഴിലാളികള്‍ നേരിടുന്ന പീഡനത്തിന് ഇതോടെ അവസാനമുണ്ടാകും. തൊഴിലുടമകള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ ആലോചിച്ചുവരികയാണ്. ഈ നടപടികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചാല്‍ അത് അനവസരത്തിലുള്ള തീരുമാനമാവും. തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നതു സംബന്ധിച്ച വ്യത്യസ്ത മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അല്‍ അബ്‌സി പറഞ്ഞു. ഏറ്റവും പുതിയ എല്‍എംആര്‍എ കണക്കുകള്‍ പ്രകാരം 6,06,357 വിദേശികളാണ് ബഹ്‌റൈനില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 1,00,058 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. ഗാര്‍ഹിക തൊഴിലാളികളില്‍ 76,249 പേര്‍ സ്ത്രീകളാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *