ജിസിസി ന്യൂസ് ട്രയൽ റൺ ആരംഭിച്ചു.

 കോഴിക്കോട്– പ്രവാസി മലയാളികളുടെ വാർത്തകളും, വിശേഷങ്ങളുമായി ഓൺലൈൻ ന്യൂസ് പോർട്ടൽ ജിസിസി ന്യൂസ് ട്രയൽ റൺ ആരംഭിച്ചു. മലയാളികള്‍ക്ക് ഗള്‍ഫ് നാടുകളിലേക്കും പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കുമുള്ള തുറന്ന് വച്ച വാര്‍ത്താ ജാലകമാണ് ജിസിസി ന്യൂസ് .

വാര്‍ത്തകള്‍, വിശേഷങ്ങള്‍, അറിയിപ്പുകള്‍ എന്നിവ പങ്കു വയ്ക്കാനുള്ള ഒരു ഓണ്‍ലൈന്‍ ഇടമായിരിക്കും ജിസിസി ന്യൂസ്. പ്രവാസ ലോകത്ത് ജീവിത വിജയം നേടിയവര്‍, പോരാടിയവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ എല്ലാവര്‍ക്കും ജിസിസി ന്യൂസില്‍ ഇടമുണ്ടാകും. കടല്‍ കടന്നവരുടെ സ്വന്തം മാധ്യമമായിരിക്കും ജിസിസി ന്യൂസ് ഇന്‍.

പ്രവാസി മലയാളികളും ,ട്രു വിഷൻ ന്യൂസും സംയുക്തമായി തുടങ്ങുന്ന ജിസിസി ന്യൂസിന്റെ ലോഞ്ചിംഗ് സപ്തംബറിൽ നടക്കും. പ്രവാസി മലയാളികൾക്ക് അവരുടെ വിവരങ്ങൾ, വിശേഷങ്ങൾ, അഭിപ്രായങ്ങൾ എന്നിവ ജിസിസി ന്യൂസുമായി പങ്കുവെക്കാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *