ദുബായ് വഴിയാണോ യാത്ര…എങ്കില്‍ കോളടിച്ചു

ദുബായ്: ദുബായ് വഴി കണക്ഷന്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ട്രാന്‍സിസ്റ്റ് പാസഞ്ചേഴ്‌സിനായി താല്‍കാലിക വിസ അനുവദിക്കാനൊരുങ്ങുന്നു. ദുബായിയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വാകും ഈ പദ്ധതിയെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ ഒരു പ്രധാനഹബ്ബാണ് ദുബായ്. മിക്ക വിമാനസര്‍വീസുകള്‍ക്കും ദുബായിയില്‍ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ യാത്രചെയ്യുന്നവരെയാണ് താല്‍ക്കാലിക വിസ വഴി ടൂറിസം മേഖലയിലെക്ക് അകര്‍ഷിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 88.2 മില്യന്‍ യാത്രക്കാരാണ് ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. അതില്‍ 15.8 മില്യന്‍ ഇത്തരത്തില്‍ യാത്ര ചെയ്തവരാണ് എന്നാണ് അധികൃതരുടെ കണക്ക്. ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന ഈ യാത്രക്കാരെ നഗരത്തിന്റെ ടൂറിസം വ്യവസായത്തിന്റെ ഭാഗമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.ഇതിന്റെ പ്രാഥമികഘട്ടമെന്നോണം ദുബായിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളുടെയുമെല്ലാം ഉള്‍ക്കൊളിച്ച് വെര്‍ച്ച്വല്‍ റിയാലിറ്റി ടൂറും എയര്‍പോര്‍ട്ടില്‍ ആരംഭിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *