ഇന്ത്യന്‍ എംബസി ഹോക്കി ഫെസ്റ്റിവല്‍ വെള്ളിയാഴ്ച

മസ്‌കത്ത്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസി ഹോക്കി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 3.00 മുതല്‍ വൈകിട്ട് ഏഴ് വരെ ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ . ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഫെസ്റ്റിവല്‍ മുഖ്യാതിഥിയായിരിക്കും. ഒമാന്‍ ഹോക്കി അസോസിയേഷന്‍ ചെയര്‍മാന്‍ താലിബ് അല്‍ ഖമീസ് അല്‍ വഹൈബി,  ഇന്ത്യന്‍ അംബാസഡറുടെ പത്‌നി ശുഷ്മ പാണ്ഡെ എന്നിവര്‍ സംബന്ധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *