‘ഒട്ടകത്തെ തൊട്ട് കളിക്കരുത്’…ദുബായില്‍ ഒട്ടകങ്ങള്‍ക്കായി ഹൈടെക് ആശുപത്രി

ദുബായ്; ഒട്ടകം അത്ര നിസാരനല്ല എന്ന് മലയാളിക്ക് പണ്ടു മുതലേ അറിയാവുന്ന കാര്യമാണ്. എന്നാല്‍ അതിനിത്തിരി ശക്തി കൊടുത്തത് പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ മണവാളന്‍ എന്ന സലീംകുമാറാണ്. അതില്‍ സലീം കുമാര്‍ പറയുന്ന ഒട്ടകത്തെ തൊട്ട് കളിക്കരുത് എന്ന ഡയലോഗ് മലയാളിക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഒട്ടകങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി ലോകത്തിലാദ്യമായി ദുബായില്‍ ഒട്ടകങ്ങള്‍ക്കായി ആശുപത്രികള്‍ വരുന്നു. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള നൂതന ചികില്‍സാ സൗകര്യങ്ങളോടെ ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി ദുബായില്‍ തുറന്നു. നാലു കോടി ദിര്‍ഹം മുതല്‍മുടക്കി നിര്‍മിച്ച ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികില്‍സിക്കാം.

ചികില്‍സയ്ക്കുശേഷം സുഖം പ്രാപിക്കുന്ന ഒട്ടകങ്ങള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ ആശുപത്രിയോടനുബന്ധിച്ച് മിനി റേസ് ട്രാക്കുമുണ്ട്. മികച്ച പരിശീലനം നേടിയ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമാണ് ഇവിടെയുള്ളത്. ശസ്ത്രക്രിയയ്ക്ക് 1,000 ഡോളര്‍ മുതലാണ് ഫീസ്. എക്‌സ്‌റേയ്ക്ക് 110 ഡോളറും.

ഒട്ടകങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാനും പഠന-ഗവേഷണങ്ങള്‍ക്കും സംവിധാനമുണ്ട്. അറേബ്യന്‍ ചരിത്രവുമായി അടുത്തബന്ധമുള്ള ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ആശുപത്രി പൂര്‍ത്തിയാക്കിയതെന്ന് ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *