ദുബായില്‍ വേനല്‍ച്ചൂട് കനക്കുന്നു…വാഹനത്തില്‍ പാലിക്കേണ്ട സുരക്ഷകള്‍ ഉറപ്പാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താം

ദുബായ്; ചൂടും ശ്വാസംമുട്ടലുംമൂലം അപകടമുണ്ടാകാന്‍ സാധ്യത ഏറെയായതിനാല്‍ വാഹനങ്ങളില്‍ കുറച്ചു സമയത്തേക്കുപോലും കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുതെന്നു സിവില്‍ ഡിഫന്‍സ്. പൊട്ടിത്തെറിക്കാനിടയുള്ളതിനാല്‍ സിഗരറ്റ് ലൈറ്ററുകളോ പെര്‍ഫ്യൂമുകളോ വാഹനത്തില്‍ വച്ചു പോകുന്നതും സുരക്ഷിതമല്ല.

വേനല്‍ കടുത്ത സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. കൊച്ചുകുട്ടികളെ വാഹനത്തിലാക്കി ഡോര്‍ ലോക്ക് ചെയ്തു പോകുന്നതു സുരക്ഷിതമല്ല. കടുത്ത ചൂടും ശ്വാസതടസ്സവുംമൂലം കുട്ടികള്‍ വേഗം അവശരാകും. ശ്വാസംമുട്ടി കുട്ടികള്‍ മരിച്ച സംഭവങ്ങള്‍ വിവിധ എമിറേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടച്ചിട്ട വാഹനത്തില്‍ പത്തു മിനിറ്റിലധികം കഴിയാന്‍ കുട്ടികള്‍ക്കു കഴിയില്ലെന്നാണ് ശിശുരോഗ വിദഗ്ധരുടെ മുന്നറിയിപ്പ്. ശ്വാസതടസ്സംമൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

കുട്ടികളുടെ കയ്യില്‍ വാഹനത്തിന്റെ താക്കോല്‍ നല്‍കി പോകുന്നതും സുരക്ഷിതമല്ല. വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്ന് ഈയിടെ ശിശുക്ഷേമവകുപ്പ് നിര്‍ദേശിച്ചിരുന്നു. തടവുശിക്ഷ ലഭിക്കുംവിധത്തില്‍ നിയമം വേണമെന്നായിരുന്നു നിര്‍ദേശം. ഉറങ്ങുന്ന കുട്ടികളെ ഉണര്‍ത്താന്‍ കഴിയുന്ന ആധുനിക ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കണമെന്നും ശിശുക്ഷേമ വകുപ്പ് നിര്‍ദേശിച്ചിരുന്നു.

ചൂടുകാലം തുടങ്ങിയതോടെ വ്യാപക ബോധവല്‍ക്കരണത്തിനു തുടക്കംകുറിച്ചതായി സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂകി പറഞ്ഞു. രാജ്യത്തെ ലേബര്‍ ക്യാംപുകളില്‍ സിവില്‍ ഡിഫന്‍സ് സംഘം സന്ദര്‍ശനം നടത്തി തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം നല്‍കും. ചൂടുകാലത്തു ശ്രദ്ധിക്കാന്‍ സിവില്‍ ഡിഫന്‍സ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇവയാണ്:

തളര്‍ച്ചയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു വാഹനങ്ങളില്‍ കുടിവെള്ളം കരുതണം.

എസി മുറികളിലാണെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *