ഡോ. കെ.ടി റബീയുള്ള ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു;അദ്ദേഹം പറയുന്നു എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രിയ സഹോദരന്മാരേ അസ്സലാമു അലൈകും

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. കെ.ടി റബീയുള്ള ഫേസ്ബുക്കിലൂടെ രംഗത്തെത്തി. താന്‍ ചികിത്സയില്‍ ആയിരുന്നെന്നും അതുകൊണ്ടാണ് പൊതുസമൂഹത്തില്‍ നിന്ന് ഇതുവരെ ഒഴിഞ്ഞുനിന്നതെന്നും റബീയുള്ള പറഞ്ഞു. ഇപ്പോള്‍ താന്‍ മലപ്പുറത്തെ കോഡൂരിലെ വീട്ടിലാണ് ഉള്ളതെന്നും ചികിത്സയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ ഗള്‍ഫിലേക്ക് തിരിച്ചെത്തുമെന്നും റബിയുള്ള പറഞ്ഞു.

അദ്ദേഹത്തിന്റെ ഫെസ്ബുക്ക് പോസ്റ്റ്‌…

ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാന്‍ ഡോകട്ര്‍മാര്‍ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താല്‍ക്കാലിക അവധി നല്‍കി ചെറിയ ഒരു ചികിത്സയില്‍ ആയിരുന്നു. ഇപ്പോള്‍ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത് ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തില്‍ ആണ്. കുറച്ചു നാള്‍ കൂടി വിശ്രമം ആവശ്യമാണ്.

പൊതുരംഗത്ത് നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍കേണ്ടി വന്നുവെങ്കിലും നിങ്ങളുടെ എല്ലാം സ്‌നേഹം മനസ്സിലാക്കിത്തരാന്‍ അത് കാരണമായതില്‍ സന്തോഷം ഉണ്ട്. ദൈവത്തിനു സ്തുതി. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും പിന്തുണയും അഭ്യര്‍ഥിക്കുന്നു.

മാസങ്ങളായി പുറംലോകത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു റാബിയുള്ള. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു അദ്ദേഹം എവിടെയായിരുന്നെന്ന്. ഇക്കാര്യം ചില മാധ്യമങ്ങളിലും നിറഞ്ഞതോടെ അദ്ദേഹത്തോട് അടുപ്പമുള്ളവരും ആശങ്കയിലായി. ഇതോടെയാണ് റാബിയുള്ള ഫേസ്ബുക്കില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്.

എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സഹോദരന്മാരേ അസ്സലാമു അലൈകും.ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന ഞാൻ ഡോകട്ർമാർ പറഞ്ഞതനുസരിച്ചു എല്ലാത്തിനും ഒരു താൽക്കാലിക അവധി നൽകി ചെറിയ ഒരു ചികിത്സയിൽ ആയിരുന്നു, ഇപ്പോൾ എന്റെ കുടുംബത്തോടും കൊച്ചു മക്കളോടും ഒത്ത്‌ ഇൗസ്​റ്റ്​ കോഡൂരിലെ വീട്ടിൽ എല്ലാ വിധ ഔദ്യോഗിക തിരക്കുകളും മാറ്റി വച്ച് വിശ്രമത്തിൽ ആണ് , കുറച്ചു നാൾ കൂടി വിശ്രമം ആവശ്യമാണ്…. പൊതുരംഗത്ത്​ നിന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിട്ടു നികേണ്ടി വന്നുവെങ്കിലും നിങ്ങളുടെ എല്ലാം സ്നേഹം മനസ്സിലാക്കിത്തരാൻ അത് കാരണമായതിൽ സന്തോഷം ഉണ്ട്, ദൈവത്തിനു സ്തുതി​നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനയും പിന്തുണയും അഭ്യർഥിക്കുന്നു.

Posted by Dr KT Rabeeullah on Saturday, July 22, 2017

ഗള്‍ഫ് വ്യവസ്യായിയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ ഡോ. ഡോ.കെ.ടി മുഹമ്മദ് റബീയുള്ള വീട്ടുതടങ്കലിലെന്ന് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *