യുഎഇയില്‍ മുട്ട ഇറക്കുമതിക്ക് നിയന്ത്രണം

single1

ദുബായ് ; യുഎഇയില്‍ മുട്ട ഇറക്കുമതിക്ക് നിയന്ത്രണം. കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നെതര്‍ലണ്ട്‌സില്‍ നിന്നുമെത്തുന്ന മുട്ടകളില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്. നെതര്‍ലണ്ട്‌സ് അധികൃതര്‍ തന്നെയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയത്. കേടാകാതെ സൂക്ഷിക്കാനായി കീടനാശിനിയായ ‘ഫിപ്രോനില്‍’ മുട്ടകളില്‍ ഉപയോഗിക്കുന്നതായും, ഇത് മനുഷ്യര്‍ക്ക് ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് റിപ്പോര്‍ട്ട്.

അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖ്വയ്ന്‍, റാസ് അല്‍ ഖൈമ, ഫുജാറിയ മുനിസിപ്പാലിറ്റികള്‍ സര്‍ക്കുലറിന് കീഴില്‍ വരും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള 28 കോഡുകളില്‍ ഏതെങ്കിലും രേഖപ്പെടുത്തിയ മുട്ടകള്‍ ഇറക്കുമതി ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

മുട്ടയടക്കമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും കൂടുതല്‍ സുരക്ഷയും കരുതലും എടുക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *