ഇനാം ഖാസി, സൗദിയിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി കാര്‍ ഓടിക്കുന്ന ആദ്യവനിത എന്ന പദവി ഇനാംഗാസി അല്‍ അസ്‌വദ് സ്വന്തമാക്കി. ഓണ്‍ലൈന്‍ ടാക്‌സിയായ കരീം വനിത ടാക്‌സി സര്‍വീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്. ക്യാപ്റ്റന്‍ പദവിയാണ് കരീമില്‍ ഡ്രൈവര്‍മാക്ക്. ഇനാം ഗാസി അങ്ങനെ സൗദി കരീം സര്‍വീസിലെ ആദ്യ വനിതാ ക്യാപറ്റന്‍ പദവി നേടി. സിറിയന്‍ വംശജയാണ് ഈ 43കാരി. 3000 ത്തോളം വനിതകളാണ് കരീമില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്താന്‍ അപേക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയ ഉടന്‍ കരീം കമ്പനിയുമായി ബന്ധപ്പെട്ടതായി ഇനാം ഗാസി പറഞ്ഞു. സിറിയന്‍ ഡ്രൈവിങ് ലൈസന്‍സ് ഉടമയാണ്. വാഹനമോടിക്കാന്‍ പഠിച്ചത് സിറിയയില്‍ നിന്നാണ്. സൗദി ലൈസന്‍സ് ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണിവര്‍. ‘കരീ’മില്‍ നിന്ന് പരിശീലനം പൂര്‍ത്തിയായി. എയര്‍ലൈന്‍ ഫ്‌ലൈറ്റ് അറ്റന്റര്‍ പരിശീലനം നേടിയിട്ടുണ്ട്. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയിന്‍സ് പഠിച്ചിട്ടുണ്ട്.

ജീവിതം മെച്ചപ്പെടുത്താന്‍ നല്ല വഴിയാണിത് എന്ന് യുവതി പറഞ്ഞു. രണ്ട് മക്കളുള്ള ഇനാം ഗാസി വിവാഹമോചിതയാണ്. 2013 മുതല്‍ സ്വന്തം വാഹനത്തിനുടമയാണ്. കരീം ഡ്രൈവര്‍മാര്‍ നന്നായി പണം സമ്പാദിക്കുന്നതായി മനസിലാക്കിയാണ് ഈ മേഖലയിലേക്ക് തിരിയുന്നത്. മക്കളുടെ പിന്തുണയും തനിക്ക് ലഭിച്ചു. സൂഹൃത്തുക്കളോടൊക്കെ തെന്റ വഴി തെരഞ്ഞെടുക്കാന്‍ ഉപദേശിക്കുകയാണിവര്‍. ഈ മേഖലയില്‍ വഴികാട്ടിയാവണമെന്നാണ് ആഗ്രഹം ഇനാം ഗാസി പറഞ്ഞു. അടുത്ത മാസം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക്? വാഹനമോടിക്കാനുള്ള അനുമതി. കഴിഞ്ഞ സെപ്റ്റംബറിലാണ് സല്‍മാന്‍ രാജാവ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *