ദുബായില്‍ ഇന്ത്യന്‍ പ്രവാസി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി

ദുബായ് ; ഇന്ത്യന്‍ പ്രവാസി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ദുബായില്‍ മുപ്പത് വയസു പ്രായമുള്ള ഒരു ഇന്ത്യന്‍ ഡ്രൈവറാണ് തന്റെ മുതലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്നു പെണ്‍കുട്ടിയെ ഭീഷണിപെടുത്തിയാതായും പരാതിയില്‍ പറയുന്നു.

ദുബായ് കോടതിയില്‍ ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കാന്‍ പോകുന്ന വേളയില്‍ പെണ്‍കുട്ടിയോട് മോശമായി ഇയാള്‍ പെരുമാറിയെന്ന് കോടതി കണ്ടെത്തി. ആരുമില്ലാത്ത അവസരം ഇയാള്‍ വീട്ടില്‍ വരുകയും അടുക്കളയില്‍ വെച്ച് മോശം രീതിയില്‍ സ്പര്‍ശിക്കുകയും, കവിളില്‍ ഉമ്മ വെക്കുകയും ചെയ്തു. വിവരം അച്ഛനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൈ ഞരമ്പ് മുറിച്ച ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ അയച്ച് തന്നെ ഭീക്ഷണിപ്പെടുത്തിയെന്നും 12 വയസ്സു പ്രായമുള്ള പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

2016 ഒക്ടോബറിലാണ് പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കാറില്‍ വെച്ചും വീട്ടില്‍ വെച്ചും കുട്ടിയെ മാനഭംഗപ്പെടുത്തിയതായി ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഒരു പരിഭാഷകനിലൂടെ ഇയാളെ കൂടുതല്‍ ചോദ്യം ചെയാന്‍ കോടതി ഉത്തരവിട്ടു. കേസ് അടുത്ത തവണ വീണ്ടും കേള്‍ക്കുമെന്നാണ് സൂചന. മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *