കാമുകനുമായുള്ള അവിഹിത ബന്ധത്തിന് ശേഷം കൈഞരമ്പ് മുറിച്ചു…ഇന്ത്യന്‍ യുവാവവും യുവതിയും ദുബായില്‍ കുടുങ്ങി

ദുബായ്: അവിഹിത ബന്ധത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്വദേശിനിക്ക് ദുബായില്‍ ശിക്ഷ. രണ്ട് മാസം തടവും രണ്ടായിരം ദിര്‍ഹം പിഴയുമാണ് വിധിച്ചത്.യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരനായ യുവാവിനും കോടതി ഒരുമാസം തടവിന് ശിക്ഷിച്ചു. തടവിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യക്കാരനായ യുവാവുമായുള്ള ബന്ധം മുന്നോട്ടുപോകാനാകാത്ത ഘട്ടത്തിലായിരുന്നു ആത്മഹത്യാശ്രമം. യുവാവിന്റെ മാതാവ് ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. മകനുവേണ്ടി മറ്റ് വിവാഹാലോചനകള്‍ക്ക് മാതാവ് തിടുക്കം കാട്ടുകയും ചെയ്തു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

2017ലാണ് ഇന്ത്യക്കാരായ യുവതിയും യുവാവും തമ്മില്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടയില്‍ യുവാവിന് വേണ്ടി വിവാഹാലോചനകള്‍ നോക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് യുവതി കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നനിലയില്‍ അവശയായ യുവതിയെ ദുബായിലെ മെട്രോ സ്റ്റേഷന് സമീപം കണ്ടെത്തുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കേസ് കോടതിയില്‍ എത്തിയതോടെ യുവാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം യുവതി വെളിപ്പെടുത്തി. യുവതിയുടെ വീട്ടില്‍വെച്ചും അല്‍ ഗുസൈസിലെ ഹോട്ടലില്‍വെച്ചുമാണ് യുവാവുമായി ബന്ധപ്പെട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *