മറ്റൊരു സര്‍വീസിന് കൂടി അന്ത്യം…തക്ക സമയത്ത് നിരക്കുയര്‍ത്തി വിമാനക്കമ്പനികളും; പ്രവാസികള്‍ കാര്യമറിയാതെ അങ്കലാപ്പില്‍

മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വ്വീസ് നിര്‍ത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. ഇന്‍ഡിഗോ സര്‍വ്വീസ് നിര്‍ത്താന്‍ തീരുമാനിച്ചതോടെ മറ്റ് വിമാന കന്പനികള്‍ നിരക്കുയര്‍ത്തി. മുന്നറിയിപ്പില്ലാതെ മസ്‌കറ്റില്‍ നിന്നും കേരളത്തിലേക്കു ഉള്ള വിമാന സവീസുകള്‍ നിര്‍ത്തിവെച്ച ഇന്‍ഡിഗോ വിമാന കമ്പനിയുടെ നടപടിയെ അപലപിച്ചു യാത്രക്കാര്‍ രംഗത്തുവന്നു.

ഇന്‍ഡിഗോ സര്‍വ്വീസ് നിര്‍ത്തിയത് മൂലം മൂന്നിരട്ടി തുക നല്‍കി പുതിയ ടിക്കറ്റ് വാങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ആണ് വരുത്തിയിരിക്കുന്നത്. ഈ അവസരം മുതലെടുത്തു മറ്റു വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധനവും വരുത്തി കഴിഞ്ഞു. മാര്‍ച്ച് 31 മുതല്‍ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ആണ് ‘ ഇന്‍ഡിഗോ’ വിമാന കമ്പനി നിര്‍ത്തി വെച്ചത്. വേനല്‍ക്കാല സ്‌കൂള്‍ അവധികളില്‍ കൊച്ചിയിലേക്ക് യാത്ര ചെയ്യുവാന്‍ ഇന്‍ഡിഗോ വിമാനത്തെ ആശ്രയിച്ച യാത്രക്കാര്‍ ആയിരത്തിലധികം പേര്‍ ഉണ്ടാകും.

വിമാന ടിക്കറ്റിന്റെ പണം തിരികെ നല്‍കി കൊണ്ടു, മുംബൈ വഴി കൊച്ചിയിലേക്ക് യാത്രക്കാരെ അയക്കുവാനുള്ള നടപടികള്‍ കൈകൊണ്ടുമാണ് ഇന്‍ഡിഗോ അധികൃതര്‍ ഇതിനുള്ള പ്രതിവിധി സ്വീകരിച്ചിരിക്കുന്നത്. ജനുവരിയില്‍ തന്നെ മെയ് – ജൂണ്‍ മാസങ്ങളില്‍ യാത്ര ചെയ്യുവാനുള്ള ടിക്കറ്റുകള്‍ ഇന്‍ഡിഗോ ഇഷ്യൂ ചെയ്തിട്ടുള്ളതാണ്. എന്നിട്ടും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സര്‍വീസുകള്‍ നിര്‍ത്തി വെച്ച ഈ വിഷയത്തില്‍ എവിയേഷന്‍ മന്ത്രാലയം ഇടപെടെണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വിമാന ജീവനക്കാരുടെ കുറവ് മൂലമാണ് കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചത് എന്നും, താല്‍ക്കാലികമായി പുതിയ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നില്ല എന്നതും സര്‍വീസ് പുനരാംഭിക്കുവാന്‍ ഉള്ള നടപടികള്‍ക്കായി ശ്രമിക്കുന്നതായും മസ്‌കറ്റിലെ ഇന്‍ഡിഗോ വിമാന അധികൃതര്‍ പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *