‘മറുകരയില്‍ നാം കണ്ടീടും, സ്വര്‍ണത്തെരുവില്‍ വീണ്ടും’…പാടിയ പാട്ടു പോലെ തന്നെ സഹോദരന് പിന്നാലെ സഹോദരിയും വിടവാങ്ങി; മൃതദേഹം നാട്ടിലേക്ക്

അല്‍കോബാര്‍: സൗദി അറേബ്യയുടെ മണ്ണിനോട് സഹോദരന് പിന്നാലെ സഹോദരിയും വിടവാങ്ങി. ജനുവരി 12 ന് അല്‍കോബാറില്‍ മരണമടഞ്ഞ ജിഫിലിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. നവയുഗം സാംസ്‌ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം.ജോര്‍ജ് നവംബര്‍ 23നാണ് അല്‍കോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജിഫിന്‍ എം.ജോര്‍ജ്, ഫ്‌ലാറ്റില്‍ തനിച്ച് ഉറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ.

ജിഫിന്റെ സംസ്‌കാര ശുശ്രൂഷയില്‍ യാത്രാമൊഴി നല്‍കി ഏകസഹോദരി ജിഫിലി പാടിയ പാട്ട് കൂടിനിന്നവരുടെ കണ്ണ് നനച്ചിരുന്നു. ‘മറുകരയില്‍ നാം കണ്ടീടും, സ്വര്‍ണത്തെരുവില്‍ വീണ്ടും’ എന്ന് തുടങ്ങുന്ന ഗാനമാണ് സഹോദരന്റെ മൃതദേഹത്തി നരികിലിരുന്ന് ഇടറുന്ന ശബ്ദത്തില്‍ ജിഫിലി പാടിയത്. ആ പാട്ടുപോലെ തന്നെ, അന്‍പതാം നാള്‍ ജിഫിലിയും പ്രിയപ്പെട്ടവരോട് വിടവാങ്ങി. സഹോദരന്‍ മരിച്ച അതേ മുറിയില്‍, കുടുംബത്തോട് കൂടി ഉറങ്ങുമ്പോള്‍, ഹൃദയാഘാതം ഉണ്ടായത് മൂലമാണ് ജിഫിലിയും വിടവാങ്ങിയത്.

മരിയ്ക്കുമ്പോള്‍ ജിഫിലിയ്ക്ക് 24 വയസ്സായിരുന്നു പ്രായം. ദമാമില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ശ്രീനാഥിനും രണ്ട് വയസ്സുകാരി മകള്‍ സാന്ദ്രയ്ക്കുമൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. ജോര്‍ജ്ജ് മാത്യുവിന്റേയും സോബി ജോര്‍ജ്ജിന്റേയും മക്കളായിരുന്നു ജിഫിനും ജിഫിലിയും. പ്രവാസി മലയാളി കുടുംബത്തിലെ ഈ സഹോദരങ്ങളുടെ അകാല വേര്‍പാട് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹം കരളുരുകുന്ന വേദനയോടെയാണ് കേട്ടത്.നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗമാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *