കെ.ജീവ സാഗര്‍ കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

കുവൈത്ത്: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി കെ. ജീവ സാഗര്‍ നിയമിതനായി. വിദേശകാര്യ മന്ത്രാലയമാണു ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തില്‍ നിന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിനു കത്ത് ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 1991 ലെ ഐ.എഫ്.എസ്. ബാച്ചുകാരനായ ജീവ സാഗര്‍ നിലവില്‍ ഡല്‍ഹിയിലെ വിദേശ കാര്യ മന്ത്രാലയത്തിലെ കോണ്‍ഫറന്‍സ് വിഭാഗത്തില്‍ അഡീഷനല്‍ സെക്രടറിയായാണു സേവനം അനുഷ്ടിക്കുന്നത്.

നേരത്തെ ഘാനയിലെ ഇന്ത്യന്‍ സ്ഥാനപതിയായും സേവനം അനുഷ്ടിച്ച ഇദ്ദേഹം ആന്ധ്രപ്രദേശ് സ്വദേശിയാണു. അടുത്തമാസം ആദ്യത്തോടെ പുതിയ സ്ഥാനപതിയായി അദ്ദേഹം ചുമതലയേല്‍ക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *