അയക്കൂറ പ്രേമികള്‍ക്ക് തിരിച്ചടി ; മീന്‍പിടിക്കുന്നതിന് ഒക്ടോബര്‍ 15 വരെ വിലക്കേര്‍പ്പെടുത്തി

ദോഹ: കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അയക്കൂറ (കിങ് ഫിഷ്) ഇനത്തില്‍പ്പെട്ട കന്‍ആദ് മീന്‍ പിടിക്കുന്നതിന് നഗരസഭ പരിസ്ഥിതി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. പ്രജനനകാലത്ത് മീന്‍പിടിക്കുന്നത് മീനുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ രണ്ട് മാസത്തേക്കാണ് താത്കാലിക വിലക്ക്. ഇക്കാലയളവില്‍ വല ഉപയോഗിച്ച് അയക്കൂറ പിടിക്കാന്‍ പാടില്ല. അതേസമയം ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ അനുമതിയുണ്ട്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിരോധിതകാലയളവില്‍ കന്‍ആദ് മീന്‍ കച്ചവടം നടത്താനും അനുമതിയില്ല. കന്‍ആദ് മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വില്‍പ്പനയും ഈ മാസങ്ങളില്‍ നിരോധിക്കാറാണ് പതിവ്. നിരോധിത കാലയളവില്‍ മീന്‍പിടുത്തം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. അതേസമയം വല ഉപയോഗിച്ച് അയക്കൂറ പിടിക്കുന്നതിന് മാത്രമല്ല മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ മൊത്തം ട്രോളിങ് നിരോധനവും ഏര്‍പ്പെടുത്താറുണ്ട്. നിരോധന കാലത്ത് മൂന്ന് തവണയില്‍ കൂടുതല്‍ കടലില്‍ പോകാന്‍ മീന്‍പിടിത്ത ബോട്ടുകള്‍ക്കും അനുമതിയില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *