ബൈത്തു റഹ്മ വീടുകള്‍ നാടിന് സമര്‍പ്പിച്ചു

single1

കുന്ദമംഗലം(കോഴിക്കോട്) :മുറിയനാല്‍ മുസ്‌ലിം  ലീഗ് കമ്മറ്റിയും ജിസിസി കെ എം സി സി യും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ  രണ്ടാം ബൈത്തു റഹ്മ പാണക്കാട് സയ്യിദ്  സാദിക്ക് അലി ശിഹാബ് തങ്ങള്‍ കുടുംബത്തിന്  സമര്‍പ്പിച്ചു.

പ്രസിഡണ്ട് വി പി അബൂബകര്‍ അധ്യക്ഷത വഹിച്ചു എം കെ ഹംസ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്,  യുത്ത് ലീഗ് സംസ്ഥാന  സെക്രട്ടറി പി.കെ ഫിറോസ്, ഖാലിദ് കിളിമുണ്ട, ഒ ഉസ്സൈന്‍, എ കെ ഷൌക്കത്തലി, എം. ബാബുമോന്‍, കെ മൊയ്തീന്‍, ഒ സലിം, എന്‍.എം യുസുഫ്, എ.പി സഫിയ,  യുസുഫ് പടനിലം, ടി. കബീര്‍, പി.പി ആലി, ടി.കെ സീനത്ത്, കെ. ആലിഹാജി, ടി.കെ സൌദ, നിസാര്‍,അബുസാലം, കെ.സി യുസുഫ്, മുഹമ്മദലി വി.പി, ടി മൊയ്തീന്‍, ടി. ജംഷാദ്, പി.കെ ഇസ്മായില്‍, സലിം കെ.സി, എ.പി സീനത്ത്, ഹിബ സീനത്ത് എന്നിവര്‍ പ്രസംഗിച്ചു.  എ.എം റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ആതുര രംഗത്ത് നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള ഉപഹാരം തങ്ങളില്‍ നിന്നും ടി കബീര്‍ ,ടി നസീര്‍ എന്നിവര്‍  ഏറ്റുവാങ്ങി. പി കെ അഷ്‌റഫ് സ്വാഗതവും ടി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *