”കെ എം സി സി യുടെ കര്‍മ്മഭടന്‍മാര്‍ ,ഒഴിവു സമയങ്ങളിലെ അലസത വെടിഞ്ഞ് കര്‍മ്മപഥം തീര്‍ക്കുന്നവര്‍” മാഹിന്‍ കേളോട്ട്

ദുബായ് : വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ അലസതയില്‍ കിടന്നുറങ്ങാതെ സദാസമയവും കര്‍മ്മനിരതരാവുന്ന പ്രവാസ കൂട്ടായ്മയാണ് കെ എം സി സി എന്നും ഇവരൊഴുക്കുന്ന ഓരോതുള്ളി വിയര്‍പ്പുകണങ്ങളും പാവപ്പെട്ടവര്‍ക്ക് തണലായും ദീനീസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുള്ള വളക്കൂറായും കൂടെ ഹരിത പ്രസ്ഥാനത്തിന് അഭിമാനമായും മാറുകയാണെന്നും മുസ്ലിം ലീഗ് കാസറകോട് മണ്ഡലം ട്രഷററും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്ണിയത് അകാഡമി സെക്രട്ടറിയുമായ മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു.

ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ നഹ സംഗമം ഉദ്ഘാടനം ചെയ്തു.
ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതഭാഷണം നടത്തി.ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മണ്ഡലം മുസ്ലിം ലീഗ് ട്രഷര്‍ മാഹിന്‍ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജര്‍ പി എസ് ഇബ്രാഹിം ഫൈസി, ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് കരിയര്‍ ഗൈഡന്‍സ് ആന്റ് റിസര്‍ച്ച് ഇന്ത്യ സി ഇ ഒ. ശരീഫ് പൊവ്വല്‍, യൂത്ത് കോണ്‍ഗ്രസ്സ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, മുസ്ലിം ലീഗ് കുംബടാജെ പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളീഞ്ച മുസ്ലിം ലീഗ് നേതാവ് കെ എ മുഹമ്മദ് കുഞ്ഞി ചെര്‍ക്കള
എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അബ്ദുല്‍ ഖാദര്‍ അസ് ഹദി പ്രാര്‍ഥന നടത്തി.

യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി, സെക്രട്ടറി നിസാര്‍ തളങ്കര,
ദുബായ് കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുഭാഗം, എം. എ മുഹമ്മദ്കുഞ്ഞി, ഒ. കെ ഇബ്രാഹിം, സെക്രട്ടറി അഡ്വക്കറ്റ് സാജിദ്, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജന സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, ഇന്‍കാസ് സെക്രട്ടറി
നൗഷാദ് കന്യപ്പാടി ഭാരാവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ് ടി ആര്‍, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാല്‍, അയൂബ് ഉറുമി, യൂസഫ് മുക്കൂട്,

വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുല്‍ റൗഫ് പേള്‍ക്രീക്ക്,
മുഹമ്മദ് പിലാങ്കട്ട, അഷറഫ് കുക്കംകൂടല്‍, അബ്ദുല്‍ റഹ്മാന്‍ നൈഫ് സ്റ്റാര്‍ മെഡിക്കല്‍,
ജി എസ് ഇബ്രാഹിം, ഫൈസല്‍ മുഹ്‌സിന്‍ ,മുജീബുള്ള കൈന്താര്‍,ഷംസുദ്ദീന്‍ മാസ്റ്റര്‍ പടലടുക്ക ഭാരവാഹികളായ ഇ ബി അഹമദ്, അസീസ് കമാലിയ, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി,ഹനീഫ് കുംബടാജെ സത്താര്‍ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, ഹസ്‌കര്‍ ചൂരി , തുടങ്ങിയവര്‍ സംബന്ധിച്ചു.അസീസ് കമലിയ ഖിറാഅത്തും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *