ടി. ഉബൈദ് സ്മാരക പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിക്കും ആസ്പത്രി ജീവനക്കാരന്‍ ഗംഗാധരന്‍ കൊവ്വലുനും

കാസര്‍കോട്: സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യസേവന രംഗത്തുള്ളവര്‍ക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി നല്‍കുന്ന ടി. ഉബൈദ് സ്മാരക പുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിയും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ജീവനക്കാരന്‍ ഗംഗാധരന്‍ കൊവ്വലും അര്‍ഹരായതായി കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ എം.ബഷീര്‍, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, ജില്ലാ പ്രസിഡണ്ട് എം.ലുക്മാനുല്‍ ഹകീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉത്തര മലബാറിന്റെ സാംസ്‌കാരിക രംഗം പ്രോജ്വലിപ്പിക്കുന്നതിലും എഴുത്തിലും ഭാഷണത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും കാട്ടിയ മികവ് പരിഗണിച്ചാണ് റഹ്മാന്‍ തായലങ്ങാടിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആത്മാര്‍ത്ഥമായ സേവനത്തിലൂടെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാതൃകയായ ഗംഗാധരന്‍ കൊവ്വല്‍ മരണത്തില്‍ നിന്നും അത്ഭുതകരമായി തിരിച്ചുവന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജന സേവകനാണ്. ശമ്പളതുകയില്‍ കുടുംബത്തിനു വേണ്ടി ഒന്നും സമ്പാദിക്കാതെ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണ് ഗംഗാധരന്നെും ഭാരവാഹികള്‍ പറഞ്ഞു .
 
ഉബൈദിന്റെ പേരില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് മുന്‍ വര്‍ഷങ്ങളില്‍ മാപ്പിള കവി എ.എം.കല്‍പ്പറ്റ, ഡോ. എം.ഡി ബല്ലാള്‍, സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഇബ്രാഹിം ബേവിഞ്ച, എ.ജി.സി ബഷീര്‍ എന്നിവര്‍ക്ക് ലഭിച്ചിരുന്നു.
ഡിസംബറില്‍ കാസര്‍കോട്ട് നടക്കുന്ന ചടങ്ങില്‍ തുകയും ഫലകവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ മുസ്‌ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും സംസ്ഥാന, ജില്ലാ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തരും സംബന്ധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *