കുവൈത്തിലെ സില്‍ക്ക് സിറ്റി…വിദേശികള്‍ക്ക് തൊഴില്‍ ചാകര

കുവൈത്ത് സിറ്റി: കുവൈത്തിലൊരുങ്ങുന്ന സില്‍ക്ക് സിറ്റി വിദേശികള്‍ക്ക് തൊഴില്‍ ചാകരയാകും സമ്മാനിക്കുക. അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്നപദ്ധതിയായ സില്‍ക്ക് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുവൈത്ത് മേഖലയുടെ സാമ്പത്തിക ഹബ് ആയി മാറുമെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. 2025-ഓടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനായി 24 ബില്യണ്‍ കുവൈത്ത് ദിനാര്‍ വേണ്ടിവരും. കൂടാതെ വാര്‍ഷിക ബജറ്റ് 40 ബില്യണ്‍ ദിനാറായും വിദേശജനസംഖ്യ അന്‍പതുലക്ഷമായും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 28,61,380 വിദേശികളാണ് ഔദ്യോഗിക കണക്കനുസരിച്ച് താമസരേഖ ഉള്ളവര്‍. എന്നാല്‍, സില്‍ക്ക് സിറ്റി പൂര്‍ത്തിയാകുന്നതോടെ പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും വിദേശികളുടെ എണ്ണം 50 ലക്ഷമാകുമെന്നുമാണ് നിഗമനം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസൃതമായി എല്ലാ മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 25 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുന്ന സില്‍ക്ക് സിറ്റിക്ക് 86 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *