കുവൈത്തിലെ പ്രവാസികള്‍ അറിയണം…സിവില്‍ ഐഡിയും നൂലാമാലയും വരുത്തുന്ന വിനകള്‍; ചെറിയ പിശക് രാജ്യത്തേക്കുള്ള പ്രവേശനം തടയും

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ സിവില്‍ ഐഡി കാര്‍ഡിലെയും പാസ്പോര്‍ട്ടിലെയും പേരുകളിലെ പൊരുത്തക്കേട് പ്രവാസികളെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതും രാജ്യത്തു നിന്ന് പുറത്തേയ്ക്ക് പോകുന്നതും തടയും . പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ നിന്നും റസിഡന്‍സി സ്റ്റിക്കര്‍ ഒഴിവാക്കുമ്‌ബോള്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി കഴിഞ്ഞു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ജനറല്‍ ഇസ്സാം അല്‍ നഹാമിന്റെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാനായി ആദ്യ യോഗം സംഘടിപ്പിച്ചു.

യോഗത്തില്‍ കോണ്‍സുലേറ്റ് അഫയേഴ്സ് അംബാസിഡര്‍ സാമി അല്‍ ഹമദ്, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ മുസീദ് അല്‍ അസൂസി , ബോര്‍ഡര്‍ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ അവാദി , ലീഗല്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മജീദ് അല്‍ മജീദ്, റസിഡന്‍സി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മരാഫി , എയര്‍പോര്‍ട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ വക്യാന്‍ , സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്ദരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുവൈറ്റിലേക്ക് വരുന്നതിനും കുവൈറ്റില്‍ നിന്ന് പോകുന്നതിനും പാസ്‌പോര്‍ട്ടിനൊപ്പം സിവില്‍ ഐഡി കാര്‍ഡും ഹാജരാക്കണമെന്നാണ് പുതിയ നിയമം. മാര്‍ച്ച് 10ന് നിലവില്‍ വന്ന സംവിധാനപ്രകാരം ആദ്യഘട്ടമെന്ന നിലയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്ന ഒഴിവാക്കിക്കഴിഞ്ഞു.

ഇഖാമ പുതുക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡി കാര്‍ഡിലെയും പേരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കണം. അറബിക്കില്‍ അല്ലാത്ത പല പേരുകളും ഇംഗ്ലിഷിലേക്ക് മാറ്റുമ്‌ബോള്‍ ഉള്ള പിഴവുകളാണ് പ്രധാനമായും ഉള്ളത്. അതത് മേഖലയിലെ താമസാനുമതികാര്യ ഓഫിസുകളില്‍ എത്തിയാണ് പേരിലെ പൊരുത്തക്കേടുകള്‍ മാറ്റേണ്ടത്. സിവില്‍ ഐഡി കാര്‍ഡ് നഷ്ടമായാല്‍ എന്ത് നടപടി സ്വീകരിക്കണമെന്നതും യോഗം ചര്‍ച്ച ചെയ്തു. പുതിയ സംവിധാനത്തിലെ പ്രധാന പ്രശ്‌നവും ഇതാണ്. ഇന്ത്യക്കാരനായ ഒരാള്‍ അവധിക്ക് പോയി തിരിച്ചുവരണമെങ്കില്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ വീസ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഹാജരാക്കേണ്ടതും കുവൈറ്റിലെ സിവില്‍ ഐഡി കാര്‍ഡ് ആയിരിക്കും.

പാസ്‌പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന പുതിയ സിവില്‍ ഐഡി കാര്‍ഡിലെ ചിപ്പിലാണ് ഇഖാമ കാലാവധിയും മറ്റും രേഖപ്പെടുത്തുക. എക്‌സിറ്റ്/എന്‍ട്രി മുദ്ര പതിക്കാന്‍ പാസ്‌പോര്‍ട്ടും കരുതണം. സിവില്‍ ഐഡി കാര്‍ഡ് നഷ്ടമായാല്‍ കുവൈറ്റിലേക്ക് വരാനാവില്ല. ഈ സാഹചര്യത്തില്‍ കൈക്കൊള്ളുന്ന നടപടി സൂക്ഷ്മവും കാര്യക്ഷമവുമായിരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *