ഫിലിപൈന്‍ സ്വദേശികള്‍ കുവൈറ്റ്‌ വിടണം; പ്രസിഡന്റിന്റെ ആഹ്വാനത്തെ അപലപിച്ചു കുവൈറ്റ്‌

single1

കുവൈത്തില്‍ നിന്ന് ഫിലിപൈന്‍ സ്വദേശികള്‍ ഒഴിയണമെന്നുള്ള ഫിലിപൈന്‍ പ്രസിഡന്റിന്റെ ആഹ്വാനത്തെ അപലപിച്ചു കുവൈറ്റ്‌ . രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കരുത്. കഴിഞ്ഞ ആഴ്ച ഒരു ഫിലിപൈന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍ നിന്ന്‍ കിട്ടിയ സംഭവത്തെ തുടര്‍ന്നാണ് കുവൈറ്റിനെതിരെ ഫിലിപൈന്‍ രംഗത്ത് എത്തിയത്.  പ്രസിഡന്റിന്റെ  അഭ്യര്‍ഥനയെ തുടര്‍ന്ന് തിങ്കളാഴ്ച രണ്ടു വിമാനം നിറയെ തൊഴിലാളികള്‍ കുവൈത്തില്‍ നിന്ന് മനിലയില്‍ എത്തിയിരുന്നു. ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ നടപടിയെ അപലപിച്ച കുവൈറ്റ്‌ തൊഴിലാളികളുടെ സ്ഥിതി വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു.രാജ്യത്തെ  രണ്ടു ലക്ഷത്തിനു അടുത്ത് വരുന്ന ഫിലിപൈനികള്‍ അഭിമാനപൂര്നമായ ജീവിതമാണ് നയിക്കുന്നതെന്നും കുവൈറ്റ് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *