സ്വവര്‍ഗാനുരാഗികളെ “ഗെറ്റ് ഔട്ട്‌” അടിച്ചു കുവൈത്ത്

single1

മനാമ: സ്വവര്‍ഗാനുരാഗികളാണ് എന്ന കാരണത്തിന് 76 പേരെ കുവൈത്ത് നാടുകടത്തി. 22 മസ്സാജ് പാര്‍ലറുകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. കുവൈത്ത് മോറല്‍സ് കമ്മിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മസ്സാജ് പാര്‍ലറുകളാണ് പൂട്ടിയതെന്ന് അധികൃതര്‍ പറയുന്നു. ഇവിടങ്ങളില്‍ നിന്ന് സെക്‌സ് ടോയ്‌സ്, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍, പുരുഷന്മാര്‍ക്കു വേണ്ടിയുള്ള മേക്കപ്പ് സാധനങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്കും പൂട്ട് വീണിട്ടുണ്ട്.

കുവൈത്ത് സമൂഹത്തിന്റെ സദാചാരത്തിന് കളങ്കമേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് ഒരു യാഥാസ്ഥിതിക രാജ്യമാണെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗലൈംഗികത, സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിക്കുക എന്നിവ കുവൈത്ത് അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ നിയമവിരുദ്ധമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *