കുവൈത്ത്‌ കെഎംസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത്‌ കെഎംസിസി മലപ്പുറം ജില്ലാ ആർട്സ് വിംഗ് കലാശക്കൊട്ട് എന്ന പേരിൽ  പ്രത്യേക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കുവൈത്ത്‌ കെഎംസിസി  ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ആർട്സ് വിംഗ് ചെയർമാൻ റസീൻ പടിക്കലിന്റെ  അധ്യക്ഷതയിൽ  മുൻ കേന്ദ്ര പ്രസിഡന്റ്‌ കെ ടി പി അബ്ദുറഹ്മാൻ‌ ഉൽഘാടനം നിർവഹിച്ചു.  സംസ്ഥാന ജനറൽ  സെക്രെട്ടറി എം കെ അബ്ദുൽ റസാഖ് ‌ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണേത്,  ട്രഷറർ എം ആർ നാസർ, മലപ്പുറം ജില്ല പ്രസിഡന്റ്‌ ഹമീദ് സബ്ഹാൻ, ആക്ടിംഗ് ജനറൽ സെക്രെട്ടറി ഇല്യാസ് വെന്നിയൂർ,  ട്രെഷറർ അയ്യുബ് പുതുപ്പറമ്പ്, സംസ്ഥാന ആർട്സ് വിങ് ചെയർമാൻ ഹാരിസ് വള്ളിയോത്, സംസ്ഥാന കൺവീനർ ഷാഫി കൊല്ലം, എന്നിവർ സംസാരിച്ചു. പരിപാടിയിൽ കെഎംസിസി യുടെ വിവിധ കലാകാരന്മാരുടെ വ്യത്യസ്ത കലാ പരിപാടികൾ അരങ്ങേറി. സംസ്ഥാന വൈസ് പ്രസിസണ്ട് എൻ കെ ഖാലിദ് ഹാജി,അജ്മൽ വേങ്ങര, എച് ഇബ്രാഹീംകുട്ടി സാഹിബ്‌, മലപ്പുറം ജില്ലാ ഭാരവാഹികളായ എൻജി മുജീബ്, മുസ്‌തഫ ചട്ടിപ്പറമ്പ്, മുജീബ് മൂഡാൽ, ഷാഫി ആലിക്കൽ, തുടങ്ങിയവർ  സംബന്ധിച്ചു. മുനീർ കോട്ടക്കൽ സ്വാഗതവും ഷഫീഖ് വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *