കുവൈത്തിലെ പ്രവാസികള്‍ക്ക് കോളടിച്ചു…ഒരു ദിനാറിന് 223 രൂപ

കുവൈത്ത് സിറ്റി: 2017-ല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്കയച്ചത് 466 ബില്യണ്‍ ഡോളര്‍. അടുത്ത വര്‍ഷം ഇത് 485 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 69 ബില്യണ്‍ ഡോളറാമിയ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൈന(64), ഫിലിപ്പീന്‍സ്(33) രാജ്യങ്ങളാണു തൊട്ടുപിന്നില്‍.

അതേസമയം വിദേശികള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാമതാണ്. രാജ്യത്തെ ജനസംഖ്യയില്‍ 80% വിദേശികളാണ്. വിദേശികളയാക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന പാര്‍ലമെന്റ് ധനകാര്യ സമിതി നിര്‍ദേശം നടപ്പാക്കുകയാണെങ്കില്‍ പ്രതാഘാതങ്ങള്‍ ഉണ്ടാവുമെന്നും സമാന്തര മാര്‍ഗങ്ങള്‍ ഉടലെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഡോളര്‍ ശക്തമായതോടെ ഗള്‍ഫില്‍നിന്നുള്ള വിദേശികളുടെ നിക്ഷേപം വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്നലെ ഒരു ദിനാറിന് 223 രൂപയിലെത്തിയിട്ടുണ്ട്. ഗള്‍ഫില്‍നിന്നു പണം അയക്കുന്നവര്‍ക്ക് രൂപയുടെ നിരക്ക് ഉയര്‍ന്നതോടെ ആഹ്ലാദത്തിന്റെ ദിനങ്ങളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *