കുവൈത്തില്‍ സ്വദേശിവാസ മേഖലകൡ പ്രവാസി കുടുംബങ്ങള്‍ക്ക് താമസമില്ല…പുതിയ നിയമം ഉടന്‍

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്ന് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഒഴികെയുള്ള പ്രവാസി കുടുംബങ്ങള്‍ താമസിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമ ഭേദഗതി വരുന്നു. കുറഞ്ഞ വരുമാനക്കാരായ വിദേശികളെ ഉദ്ദേശിച്ചുള്ളതാണ് ഈ ഭേദഗതി എങ്കിലും സ്വദേശി വനിതകളെ വിവാഹം ചെയ്ത പ്രവാസികളുടെ കുടുംബങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പുതിയ ഭേദഗതി പ്രകാരം സ്വദേശി വാസകേന്ദ്രങ്ങളില്‍ താമസിക്കാന്‍ അനുമതി ലഭിക്കുക.

കുറഞ്ഞ വരുമാനക്കാരായ ഒന്നിലേറെ വിദേശി കുടുംബങ്ങള്‍ ഷെയറിംഗ് അടിസ്ഥാനത്തില്‍ താമസിക്കുന്നത് വഴി അടിസ്ഥാന സൌകര്യങ്ങളില്‍ കുറവുണ്ടാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികളെ സ്വദേശി വാസ കേന്ദ്രങ്ങളില്‍ നിന്നും ഒഴിപ്പിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. ആ പ്രക്രിയ നടന്നുവരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *