പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കുക ലക്ഷ്യം…65 വയസ്സ് കഴിഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്നത് കുവൈത്ത് നിര്‍ത്തിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിയുന്ന അറുപത്തിയഞ്ചു വയസ്സുകഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ അഥവാ താമസാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാന്‍പവര്‍ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് വിദേശികളുടെ പ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നത്.

നിര്‍ദ്ദേശം ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടതായി സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. അതിനിടെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായനിര്‍ണയത്തെ ചൊല്ലി എംപിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നു. പ്രായ പരിധി നിയന്ത്രിക്കുന്നതിലൂടെ കുവൈത്ത് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ വിദേശികള്‍ ആധിപത്യം നടത്തുന്നത് തടയാന്‍ സാധിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കുകവഴി തൊഴില്‍ വിപണിയില്‍ ഒരു പ്രത്യാഘാതവും ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു. സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യം അതുകൊണ്ട് തന്നെ പരിചയ സമ്പത്തിനെക്കുറിച്ചുള്ള വാദത്തില്‍ കഴമ്പില്ലെന്ന് പാര്‍ലമെന്റിലെ റിപ്ലെയ്‌സ്‌മെന്റ് സമിതി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെ പറഞ്ഞു. വിദഗ്ധ സമിതിയുടെ പഠനത്തിനുശേഷമായിരിക്കും അന്തിമ തീരുമാനം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *