വിമാനത്തില്‍ ലഭിക്കുന്ന അതേ സേവനങ്ങള്‍ ബസിലും…യുഎഇ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ആഡംബര ബസ് സര്‍വീസ്

single1

അബുദാബി; യുഎഇയിലെ പ്രധാന വിനോദ-വിജ്ഞാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഡംബര ബസ് സര്‍വീസ് തുടങ്ങി. വിമാനക്കമ്പനികള്‍ ബിസിനസ് ക്ലാസില്‍ യാത്രക്കാര്‍ക്കു നല്‍കുന്ന മുഴുവന്‍ സേവനങ്ങളും ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കും ലഭിക്കും. ഷെയ്ഖ് സായിദ് മസ്ജിദ്, ലൂവ്ര്‍ മ്യൂസിയം, പാം ഐലന്‍ഡ്, എമിറേറ്റ്‌സ് പാലസ് തുടങ്ങിയ മേഖലകള്‍ ചുറ്റിക്കറങ്ങിയാണു വിനോദയാത്ര.

യുഎഇയില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍വീസ് എന്നു ടൂറിസ്റ്റ് കമ്പനി മാനേജര്‍ ഉമര്‍ അല്‍ അലി അറിയിച്ചു. സിസിടിവി, എല്‍ഇഡി, വൈഫൈ, മേശ, ഫ്രിജ്, മസ്സാജ് മെഷീന്‍ എന്നിവ ബസിലുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കു പുറമെ പരമ്പരാഗത മേഖലകളും സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *