പ്രവാസി മലയാളി റിയാദില്‍ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ ചെലവുര്‍ സ്വദേശി അഷറഫ് പറമ്പടി (47)യാണ് മരിച്ചത്. കേളി കലാസാംസ്‌കാരികവേദി സുലൈ ഏരിയ ടവര്‍ യുണറ്റ് അംഗമായിരുന്നു. റിയാദില്‍ ഹാഫില്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജാസ്മിന്‍, മൂന്ന് മക്കളുണ്ട്. പിതാവ് മാമു, മാതാവ് ആച്ചുമ്മ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. കേളിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അഷറഫിന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചിച്ചു.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *