സൗദി ജയിലില്‍ നിന്നും പ്രവാസി മലയാളിക്ക് മോചനം

single1

റിയാദ് : ഒന്നര വര്‍ഷമായി  സൗദി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മോചിതനായി. കോഴിക്കോട് മുക്കം സ്വദേശി മുജീബാണ് വലിയ തുക നഷ്ടപരിഹാരം നല്‍കാനാകാതെ ജയിലില്‍ തടവ്‌ ശിക്ഷ അനുഭവിച്ചിരുന്നത്‌  . പൊതുപ്രവര്‍ത്തകരുടെ സഹായവുമായ് രംഗത്തിറങ്ങിയതാണ് മോചനത്തിലേക്ക് വഴി തെളിയിച്ചത്.

വാഹനാപകട കേസില്‍ പെട്ട് പതിനൊന്നായിരത്തോളം സൗദി റിയാല്‍ അതായത് രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതിന്റെ പേരിലാണ്  മുജീബ് ഒന്നര വര്‍ഷം മുന്‍പ്  ജിദ്ദയില്‍ തടവിലായത്. 2016 ഫെബ്രുവരിയില്‍ സൗദി രാജകുടുംബാംഗം ഓടിച്ചിരുന്ന ആഡംബര കാറും മുജീബിന്റെ വാഹനവും കൂട്ടിയിടിച്ചത്. മുജീബിന്റെ വാഹന ഇന്‍ഷുറസ് കാലാവധി തീര്‍ന്നതാണ് തടവിലാകാനുള്ള പ്രധാന കാരണം

ഇതേ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലും പൊതുപ്രവര്‍ത്തകര്‍ മുജീബ് സഹായ സമിതികള്‍ രൂപീകരിച്ചു രംഗത്തിറങ്ങി. പൊതുപ്രവര്‍ത്തകര്‍ വഴി ജിദ്ദയിലെ പ്രമുഖ അഭിഭാഷകര്‍ കാര്യമായ പ്രതിഫലം വാങ്ങാതെ മുജീബിന്‍റെ  കേസ് ഏറ്റെടുത്തു.

ഏതാനും ദിവസം മുന്‍പുണ്ടായ  കോടതി വിധിയെ തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും നല്‍കാതെ തന്നെ മുജീബ് ജയില്‍ മോചിതനായി. സഹായിച്ചവര്‍ക്ക് മുജീബ് നന്ദി പറഞ്ഞു.എന്നാല്‍ കേസ് പൂര്‍ണമായും അവസാനിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *