നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങളോളം അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടു…ഐഎസ് തീവ്രവാദികള്‍ക്ക് വില്‍ക്കാനൊരുങ്ങി;സൗദിയില്‍ ഭര്‍ത്താവിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട മലയാളി യുവതിക്ക് പറയാനുള്ളത്

കൊച്ചി: സൗദി അറേബ്യയില്‍ വെച്ച് ഭര്‍ത്താവ് തന്നെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചതായി മലയാളി യുവതിയുടെ ആരോപണം. നഗ്നവീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി പറഞ്ഞു. സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമെതിരേ രംഗത്ത വന്ന യുവതി കൂടുതല്‍ ആരോപണങ്ങളാണ് നടത്തിയിട്ടുള്ളത്. ഭര്‍ത്താവ് തന്നെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നും ഇതിനായി ജിദ്ദയിലെ അപ്പാര്‍ട്ട്‌മെന്റില്‍ 80 ദിവസം പൂട്ടിയിട്ടെന്നും യുവതി ആരോപിച്ചതായി പോലീസ് പറഞ്ഞു.

ജിദ്ദയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മറ്റുള്ളവരുടെ തലവെട്ടുന്നതിന്റെ വീഡിയോകള്‍ പതിവായി കാണിച്ചിരുന്നു. മറ്റു ജാതിമതങ്ങളില്‍ പെടുന്നവരെ വെറുക്കുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അവിശ്വാസികളെ കൂട്ടക്കൊല ചെയ്യുന്നതിന്റെയും കല്ലെറിഞ്ഞു കൊല്ലുന്നതിന്റെയും വീഡിയോകളും ഇതില്‍ ഉണ്ടായിരുന്നു. ഭീകരവാദത്തോടും തീവ്രവാദ പ്രവര്‍ത്തനങ്ങളോടും ആഭിമുഖ്യം വരുത്തുന്നതിനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ ഈ ബ്രെയിന്‍വാഷിംഗിലൊന്നും യുവതി വീണില്ല. യുവതിയെ സൗദി അറേബ്യന്‍ അതിര്‍ത്തി കടത്തിയില്ലെങ്കിലും അവിടേയ്ക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം അകലമുള്ള ജിദ്ദയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടു. എന്നിരുന്നാലും ജിദ്ദയില്‍ നിന്നും സിറിയയിലേക്ക് പോകുന്നത് ദുഷ്‌ക്കരമായ ജോലിയായിരുന്നു. ഒപ്പം പഠിക്കുമ്പോള്‍ പ്രണയിച്ച് രഹസ്യനിമിഷങ്ങളുടെ വീഡിയോ പകര്‍ത്തുകയും അത് വെച്ച് ഭീഷണിപ്പെടുത്തിയുമാണ് തന്നെ മതം മാറ്റിയതെന്ന് യുവതി നേരത്തേ ആരോപിച്ചിരുന്നു. പിന്നീട് വിവാഹിതരായതിന് പിന്നാലെ നാട്ടില്‍ നിന്നും സൗദിയിലേക്ക് കൊണ്ടുപോയെങ്കിലൂം ഭര്‍ത്താവ് പെര്‍മെനന്റ് വിസ എടുക്കാതിരുന്നതാണ് യുവതിയില്‍ സംശയം വളര്‍ത്തിയത്.

ഇതിനിടയില്‍ വിസാ കാലാവധി പൂര്‍ത്തിയാകുന്നതിന് 80 ദിവസം മുമ്പ് യുവതി സ്വന്തം വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തന്നെ തടങ്കലിലാക്കിയിരുന്ന ഇടത്തിന്റെ ചിത്രം യുവതി വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. അവര്‍ വിമാനടിക്കറ്റ് ഇ മെയില്‍ വഴി അയച്ചു കൊടുക്കുകയും അയല്‍ക്കാരി സംഘടിപ്പിച്ചുകൊടുത്ത ടാക്‌സിയില്‍ കയറി യുവതി വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.മനുഷ്യക്കടത്തും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 12 പേരെ സംശയിക്കുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് വിദേശത്താണ്. ഗുജറാത്തില്‍ താമസിക്കുന്ന യുവതിയുമായി ബംഗലുരുവില്‍ വെച്ചാണ് റിയാസ് പ്രണയത്തില്‍ ആയത്. 2017 ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. പിന്നീട് മാതാപിതാക്കളുടെ അരികിലേക്ക് പോയ യുവതിക്ക് വേണ്ടി റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് യുവാവിനൊപ്പം യുവതി വീണ്ടും പോയതും പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയതും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *