മോഷണോദ്ദേശ്യത്തോടെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ചു: യുവാവിന് വിചാരണ

single1
യു എ ഇ : മോഷണം ലക്ഷ്യമാക്കി ലിഫ്റ്റില്‍ വച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് കോടതി വിചാരണയില്‍. യുവതിയുടെ പഴ്‌സ് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. 24കാരനായ നൈജീരിയന്‍ പൗരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
2017 മാര്‍ച്ചില്‍ 27കാരിയായ ഫിലിപ്പൈന്‍ സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് 7 മണിയോടെ ജോലി കഴിഞ്ഞ തിരിച്ചുവരവെയാണ് സംഭവം. ലിഫ്റ്റില്‍ യുവതി ഒറ്റയ്ക്കായതും കഴുത്തിന് കയറി പിടിക്കുകയും, വാ മൂടുകയും ചെയ്തതായി യുവതി മൊഴി നല്‍കി. പഴ്‌സില്‍ 2500 ദിര്‍ഹത്തിലധികം പണമുണ്ടായിരുന്നു. സ്വര്‍ണ്ണവും പഴ്‌സില്‍ സൂക്ഷിച്ചിരുന്നു. യുവതിയുടെ എമിറേറ്റസ് ഐഡി, ബാങ്ക് കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇതിനകം ഇയാള്‍ കൈക്കലാക്കിയിരുന്നു. ലിഫ്റ്റ് തുറന്ന് രക്ഷപ്പെട്ട ഇയാള്‍ പിന്നീട് പിടിയിലായി. സംഭവത്തിന്റെ വിചാരണ കഴിഞ്ഞ ദിവസം നടന്നപ്പോഴാണ് യുവതി സംഭവത്തെപ്പറ്റി മൊഴി നല്‍കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *