പ്രവാസ ജീവിത്തിന്റെ നൊമ്പരമായി ലോക കേരള സഭയില്‍ മെറീനയെത്തി…നമ്മള്‍ കണ്ട ‘ടേക്ക് ഓഫി’ലെ അതേ നായിക

ലോകകേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് മെറീന എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് കാരണമായത് മെറീനയുടെ പ്രവാസ ജീവിതമായിരുന്നു.

ഒരു ജോലി ലഭിക്കാന്‍ സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ. ഇറാക്കില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ നില്‍ക്കുകയാണ് മെറീന. ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്‌സിംഗ് മേഖലയില്‍ ഇനിയൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സയന്‍സ് വിഷയമെടുത്തു പഠിച്ച ശേഷം നഴ്‌സിംഗിനു പോയവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ജോലി ലഭിക്കുന്നത്. ഇത് തന്നെപ്പോലെയുള്ള നിരവധി പേരുടെ സാധ്യതയാണ് ഇല്ലാതാക്കിയത്. തിരിച്ചെത്തിയ ശേഷം നാട്ടില്‍ ജോലിക്കായി നിരവധി ശ്രമം നടത്തി. എന്നാല്‍ ഇത്രയും നീണ്ട പ്രവൃത്തിപരിചയം ഉണ്ടായിട്ടും വളരെ ചെറിയ ശമ്പളമാണ് എല്ലായിടത്തും പറയുന്നതെന്ന് മെറീന പറഞ്ഞു.

ഇറാഖ് യുദ്ധസമയത്ത് മെറീനയും 45 മലയാളി നഴ്‌സുമാരുമാണ് രക്ഷപ്പെട്ട് എത്തിയത്. ഇവര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു യുവതിയുമുണ്ടായിരുന്നു. ഈ സംഭവമാണ് പിന്നീട് ടേക്ക് ഓഫ് സിനിമയ്ക്ക് പ്രമേയമായത്. പാല പൂത്തലപ്പില്‍ നിന്ന് മകന്‍ മെര്‍വിനൊപ്പമാണ് മെറീന ഇന്നലെ രാവിലെ എത്തിയത്. മകള്‍ റിയ നാട്ടിലാണ്. ലോകകേരളസഭയില്‍ സജീവമായി പങ്കെടുക്കാനാണ് മെറീനയുടെ തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *