കുവൈത്ത് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്ക് ആധുനിക സംവിധാനം

കുവൈത്ത് സിറ്റി; കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ആധുനിക പരിശോധനാ സംവിധാനം വ്യാഴാഴ്ച നിലവില്‍ വരും. വയര്‍ലെസ് ഇലക്ട്രോമാഗ്‌നറ്റിക് ഫ്രിക്വന്‍സി (ആര്‍എഫ്ഐഡി) ഉപയോഗിച്ച് വസ്തുക്കള്‍ തിരിച്ചറിയുന്ന സംവിധാനമാണ് കസ്റ്റംസ് വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നവരെ സ്വീകരിക്കാന്‍ അത്തരത്തില്‍ നാല് ഗേറ്റുകള്‍ ഉണ്ടാകുമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് മേധാവി ജമാല്‍ അല്‍ ജലാവി അറിയിച്ചു. ഹാന്‍ഡ് ബഗേജ് ഇല്ലാതെ വരുന്ന യാത്രികര്‍ക്ക് ഗ്രീന്‍ ചാനലിനു സമാനം ഇറങ്ങിവരാവുന്നതാകും ഒരു ഗേറ്റ്. ലഗേജ് കൈവശമുള്ളവര്‍ക്ക് കടന്നുവരാനുള്ളതാണ് മറ്റ് മൂന്ന് ഗേറ്റുകള്‍. വിമാനത്താവളത്തില്‍ എത്തുന്ന യാത്രികരുടെ നീക്കം എളുപ്പമാക്കുന്നതിന് പുതിയ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഭവന-സേവന കാര്യമന്ത്രി ജിനാന്‍ അല്‍ ബുഷാഹരി കഴിഞ്ഞ ദിവസം വിമാനത്താവളം സന്ദര്‍ശിച്ച് പുതിയ സംവിധാനം വിലയിരുത്തി. നിയമവിധേയമല്ലാത്ത സാധനങ്ങള്‍ കൊണ്ടുവരുന്നത് തടയാന്‍ പുതിയ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കസ്റ്റംസ് വിഭാഗത്തില്‍ മികച്ച സേവനം കാഴ്ചവയ്ക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് കഴിയുമെന്ന് മന്ത്രി ജിനാന്‍ പറഞ്ഞു. പരിശോധനാ വിഭാഗത്തില്‍ വനിതാ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പുരുഷന്മാര്‍ മാത്രം കൈയടക്കിവച്ചിരുന്ന പല തൊഴില്‍ മേഖലകളിലും വനിതകളും കഴിവ് തെളിയിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന ടെര്‍മിനല്‍-4 പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് സന്ദര്‍ശിച്ചു. ടെര്‍മിനല്‍ ജൂലൈ ആദ്യം ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ അധികൃതരെയും തൊഴിലാളികളെയും പ്രധാനമന്ത്രി പ്രശംസിച്ചു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *