ബഹ്‌റൈനില്‍ ഇനി സമ്പൂര്‍ണ തൊഴില്‍ സുരക്ഷ; വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ തൊഴില്‍ കരാര്‍…

മനാമ: ബഹ്‌റൈനില്‍ പുതുതായി നിയമിക്കുന്ന വീട്ടുജോലിക്കാര്‍ക്കായി സമഗ്ര സ്വഭാവമുള്ള തൊഴില്‍ കരാര്‍ വരുന്നു. ഇതില്‍ ഇവരുടെ ജോലിയും അവകാശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. പുതിയ കരാറിന്റെ കോപ്പികള്‍ രാജ്യത്തെ 130ലധികം വരുന്ന രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്മന്റെ് ഏജന്‍സികള്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) വിതരണം ചെയ്യും. വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. പ്രതിവാര അവധി, തൊഴില്‍ സമയം തുടങ്ങിയവ കരാറില്‍ വ്യക്തമാക്കിയിരിക്കണം. ഈ വിഷയത്തില്‍ റിക്രൂട്ട്മന്റെ് ഏജന്‍സികളുമായി ചര്‍ച്ച നടത്തിയതായി എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അല്‍ അബ്‌സി പ്രാദേശിക പത്രത്തോട് പറഞ്ഞു.

ബഹ്‌റൈനിലെത്തുന്ന എല്ലാ പുതിയ വീട്ടുജോലിക്കാരും ഈ കരാറില്‍ ഒപ്പിടണമെന്നത് നിര്‍ബന്ധമാണ്. രണ്ടുവര്‍ഷത്തെ കരാറില്‍, വീട്ടുജോലിക്കെത്തുന്നവര്‍ പ്രത്യേക പരിഗണന വേണ്ട ആളുകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടോ, വീട്ടിലെ കുട്ടികളുടെ എണ്ണം, ശമ്പളത്തിന്റെ രേഖ തുടങ്ങിയവ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇതുവരെ ഈ വിഷയങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. അതുകാരണം വീട്ടുജോലിക്കാര്‍ പലവിധ ചൂഷണങ്ങള്‍ക്കും വിധേയരായി. എന്നാല്‍, പുതിയ സംവിധാനം അനുസരിച്ച് ബഹ്‌റൈനിലേക്ക് പുറപ്പെടും മുമ്പ് തന്നെ കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി മനസിലാക്കാനും താല്‍പര്യമില്ലെങ്കില്‍ കരാര്‍ സ്വീകരിക്കാതിരിക്കാനും സാധിക്കും. കരാറിന്റെ പകര്‍പ്പ് എല്‍.എം.ആര്‍.എ സൂക്ഷിക്കും. ശമ്പളം സംബന്ധിച്ച രേഖകളിലും വ്യക്തത വേണം. കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നത് തൊഴില്‍ നിയമ ലംഘനമായി കണക്കാക്കും. അതുവഴി നിയമ നടപടിയും സ്വീകരിക്കും. തൊഴിലുടമ, റിക്രൂട്ട്മന്റെ് ഏജന്‍സി, തൊഴിലാളി എന്നീ മൂന്ന്? വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും വിധമാണ്? പുതിയ കരാര്‍ വ്യവസ്?ഥകള്‍ തയാറാക്കിയതെന്ന്? ഉസാമ പറഞ്ഞു. അതുവഴി, ഒ?രു കക്ഷിക്കും മറ്റൊരു കക്ഷിയെ ചൂഷണം ചെയ്യാനാകാത്ത സ്ഥിതിയുണ്ടാകും.

ബഹ്‌റൈന്‍ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വീട്ടുജോലിക്കാരാണെന്നാണ് എല്‍.എം.ആര്‍.എ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് രാജ്യത്ത് 99,417 വീട്ടുജോലിക്കാരാണുള്ളത്. ഇതില്‍ 75,305 പേര്‍ വനിതകളാണ്. പുതിയ കരാര്‍ വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിന് വഴിയൊരുക്കുമെന്ന് ‘ദ ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈന്‍ ട്രേഡ് യൂനിയന്‍സ്’ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കരാര്‍ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കണമെന്നും ജോലിക്കാരുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *