മനാമ: ∙ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ (നിയാർക്ക്)ന്റെ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിന് പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഈ മാസം 15 ന് ബഹ്റൈനിൽ എത്തുന്നു. ‘എം ക്യൂബ്’ (മോൾഡിങ് മൈൻഡ്സ് മാജിക്കലി – Moulding Minds Magically) എന്ന പേരിൽ അദ്ദേഹം ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകിട്ട് 6.30 മുതൽ മോട്ടിവേഷൻ ക്ലാസ്സ് മാജിക്കിനെ സംയോജിപ്പിച്ചു അവതരിപ്പിക്കുമെന്നു നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33750999, 39853118, 39678075, 33049498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.