ഷാര്‍ജയിലെ മികച്ച റസ്റ്റോറന്റ്…നാദാപുരത്തുകാര്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ അംഗീകാരം ഏറ്റുവാങ്ങി

നാദാപുരം കുറുവന്തേരിയിലെ അയ്യോത്ത് അബ്ദുറഹിമാന്‍, വെള്ളിലാട്ട് അസീസ്, മാട്ടാമ്മല്‍ മൂസ എന്നിവര്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ മികച്ച റസ്റ്റോറന്റിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഷാര്‍ജയിലെ ഏറ്റവും മികച്ച റസ്റ്റോറന്റ് എന്ന ബഹുമതിയാണ് നാദാപുരത്തുകാരായ ഇവരുടെ നേതൃത്വത്തിലുള്ള അല്‍ ഇഖ്തിയാര്‍ അല്‍ അവല്‍ എന്ന റസ്റ്റോറന്റ് സ്വന്തമാക്കിയത്. ഷാര്‍ജയിലെ അല്‍ മലിഹ മുനിസിപ്പാലിറ്റിയാണ് പുരസ്‌കാരം സമ്മാനിച്ചത്. നിരവധി റസ്റ്റോറന്റുകളുടെ കൂട്ടത്തില്‍ നിന്നാണ് മികച്ച റ്സ്റ്റോറന്റിനുള്ള അംഗീകാരം ഈ റസ്റ്റോറന്റ് സ്വന്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതും മാതൃയാക്കാവുന്നതുമായൊരു നേട്ടമാണ്.

മികച്ച ശുചിത്വമാണ് ഇവിടുത്തെ പ്രധാന മേന്മ. കൂടാതെ നാട്ടിലേയും ഗള്‍ഫിലേയും മികച്ച ഭക്ഷണ വിഭവങ്ങള്‍ സ്വാദോടെ ലഭിക്കുന്നു എന്നത് ധാരാളം ഭക്ഷണപ്രേമികളെയും ആകര്‍ഷിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴുമെല്ലാം പുലര്‍ത്തുന്ന സൂക്ഷ്മതയും വൃത്തിയുമാണ് ഈ റസ്റ്റോറന്റിന് ഇത്തരത്തില്‍ ഒരു അംഗീകാരം ലഭിക്കാനുള്ള പ്രധാന കാരണം. കൂടാതെ മറ്റ് ഹോട്ടലുകള്‍ക്ക് ലഭിക്കുന്നത് പോലുള്ള പിഴയോ മറ്റ് നിയമപരമായ പ്രശ്നമോ ഈ റസ്റ്റോറന്റ് ഇതുവരെ നേരിട്ടിട്ടില്ല എന്ന്് മാത്രമല്ല ഒരു പരാതി പോലും ഇത് വരെ വന്നിട്ടുമില്ല എന്നതും അംഗീകരാത്തിന് ഉതകുന്ന കാരണമായി മലീഹ മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടുന്നു. ദുബായിലെ നാദാപുരംകാരുടെ റസ്റ്റോറന്റ് ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു.

ഏറ്റവും പ്രമുഖ ഗള്‍ഫ് പത്രമായ ഖലീജ് ടെംസില്‍ പോലും വാര്‍ത്ത വന്നതും ഈ റസ്റ്റോറന്റിനെ സംബന്ധിച്ച് നേട്ടമാണ്. നിലവില്‍ ധാരാളം സ്ഥാപനങ്ങള്‍ ഉള്ള റസ്റ്റോറന്റ് ശൃംഖല ഇനി ഒമാനില്‍ കൂടി പുതിയ ബ്രാഞ്ച് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ നേട്ടം മലയാളി കണ്ടു പഠിക്കുക തന്നെ വേണം, കാരണം ഷാര്‍ജയിലെ വലിയൊരു മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടിയത് മലയാളികളുടെ റസ്റ്റോറന്റ് ആണ് എന്ന പ്രത്യേകത കൂടിയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *