പ്രവാസലോകത്ത് ഫുട്‌ബോള്‍ ആരവത്തിന്റെ ദിനങ്ങള്‍… കടോളി കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയല്‍ നാദാപുരം പ്രീമിയര്‍ ലീഗിന് നാളെ തുടക്കം

ഫുട്‌ബോളിന്റെ ആരവങ്ങളില്‍ മുഴുകാന്‍ പ്രവാസികള്‍ക്ക് ഇനി ഒരുനാള്‍ കൂടി കാത്തിരിക്കാം. അല്‍ ഖവനീജ് മൈതാനിയില്‍ നാളെ ഉയരുന്നത് നാദാപുരത്തെ അടയാളപ്പെടുത്തുന്ന ഗോള്‍ റെക്കോര്‍ഡുകള്‍ തന്നെയാവും. ദുബൈ-നാദാപുരം കെ.എം.സി.സി കടോളി കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ആദ്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനാണ് നാളെ ദുബായ് അല്‍ ഖവനീജ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നാദാപുരം പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അരങ്ങേറുക.

മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി എളാച്ചി ഇബ്രാഹിം കെ.പി മുഹമ്മദിന് നല്‍കി നിര്‍വഹിച്ചിരുന്നു. പ്രവാസലോകത്തെ നാദാപുരത്തിന് സ്ഥാനം നല്‍കിയ, ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസുകളില്‍ സ്ഥാനം പിടിച്ച സമുന്നതനായ വ്യക്തിയായിരുന്നു കടോളി കുഞ്ഞബ്ദുള്ള ഹാജി. ഏതായാലും ഇനിയുള്ള ദിവസങ്ങളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളിയാരവത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കും എന്നതില്‍ സംശയമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *