ബസ് കാത്തിരിപ്പിന് വിട പറഞ്ഞേക്കു ; പുത്തന്‍ സ്മാര്‍ട്ട് ആപ്ലിക്കേഷനുമായ ദുബായ്

single1

ദുബായ് : സ്‌റ്റോപ്പില്‍ ബസ്സിനേയും കാത്ത് വെയിലും ചൂടും കൊള്ളുന്ന കാലത്തിന് ഇനി വിട പറഞ്ഞേക്കു. ഒറ്റ കോള്‍ മതി ബസ്സ് വിളിച്ച സ്ഥത്തേക്ക നിമിഷ നേരത്തിനുള്ളില്‍ എത്തും. ആവശ്യക്കാരന്റെ അടുത്തെത്തുന്ന ബസ് സേവനത്തിന് മാത്രമായി ആര്‍ടിഎ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. എംവിമാന്റ് എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ മേഖലയില്‍തന്നെ ആദ്യത്തെതാണ്. ബസ് സേവനം ആവശ്യപ്പെടുന്നവരുടെ അടുത്തെത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പുതിയ പദ്ധതി. മേഖലയിലെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യാ പ്രദര്‍ശനമായ ജൈടെക്‌സ് ടെക്‌നോളജി വീക്കിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

സ്മാര്‍ട്ട് നഗരമാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ അബ്ദുള്ള യൂസഫ് അല്‍ അലി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസാവസാനം തുടങ്ങുന്ന സര്‍വീസിനായി ആറു ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. അല്‍ബര്‍ഷ, അല്‍വര്‍ഖ സ്റ്റേഷനിലുള്ള ബസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ആവശ്യപ്പെടുന്നവരുടെ അരികിലെത്തും. യാത്രക്കാരനുമായുള്ള ഡ്രൈവറുടെ ആശയവിനിമയവും ആപ്ലിക്കേഷന്‍ വഴിയായിരിക്കും. പുതിയ സേവനത്തെക്കുറിച്ച് ജനങ്ങളുടെ കാഴ്ചപ്പാട് അറിയുന്നതിനായി മെട്രോ യാത്രക്കാരില്‍ സര്‍വെ നടത്തുമെന്നും ആര്‍ടിഎ അറിയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *