പ്രവാസികള്‍ക്ക്‌ ഒരു അറിയിപ്പ്‌ ;യു.എ.ഇയുടെ പുതിയ നികുതി നടപടിക്രമനിയമം പ്രഖ്യാപിച്ചു!

അബുദാബി: യു.എ.ഇ.യില്‍ പുതിയതായി  ആവിഷ്‌കരിക്കുന്ന  നികുതി നടപടിക്രമങ്ങള്‍ക്ക് സുപ്രധാന നിയമം യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. നികുതിസമാഹരണവും നിര്‍വഹണവും നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തില്‍ ഫെഡറല്‍നികുതി അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ നികുതിനിയമത്തിന്റെ കരടിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി.) അംഗീകാരം നല്‍കിയിരുന്നു. യു.എ.ഇ. പ്രസിഡന്റിന്റെ അനുമതി കൂടി  ലഭിച്ചതോടെ  രാജ്യത്തെ നികുതിവ്യവസ്ഥയ്ക്കും അതിന്റെ നിര്‍വഹണത്തിനും കൃത്യമായ ചട്ടകൂട് വന്നിരിക്കുകയാണ്

നികുതി നടപടിക്രമനിയമം യു.എ.ഇ.യുടെ നികുതി സംവിധാനത്തിന്റെ സ്ഥാപനത്തിലും സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലും നിര്‍ണായക നാഴികക്കല്ലാണെന്ന് ദുബായ് ഉപ ഭരണാധികാരിയും ധനകാര്യമന്ത്രിയും എഫ്.ടി.എ. ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തും പറഞ്ഞു.

മൂല്യവര്‍ധിത നികുതി (വാറ്റ്), എക്‌സൈസ് നികുതി തുടങ്ങി യു.എ.ഇ.യിലെ എല്ലാ നികുതി നിയമങ്ങള്‍ക്കും വ്യക്തമായ പൊതുനടപടിക്രമങ്ങളും ചട്ടങ്ങളും അവതരിപ്പിക്കുന്നതാണ് പുതിയനിയമം. എഫ്.ടി.എ.യുടെയും നികുതി ദാതാവിന്റെയും അവകാശങ്ങളും കടമകളും വ്യക്തമായി നിയമം വിശദീകരിക്കുയും ചെയ്യുന്നു. ഓഡിറ്റുകള്‍, റീഫണ്ട്, നികുതി സമാഹരണം, നികുതി രജിസ്‌ട്രേഷന്‍, റിട്ടേണ്‍ തുടങ്ങിയവയെല്ലാം നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *