സൗദിയില്‍ 25 വയസിന് മുകളിലുള്ള വനിതകള്‍ക്ക് ടൂറിസ്റ്റ് വിസ;പുരുഷബന്ധു കൂടെ വേണമെന്ന നിബന്ധന ഒഴിവാക്കി

single1

റിയാദ്: സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമ്പോള്‍ 25 വയസിന് മുകളിലുള്ള വനിതകള്‍ക്ക് പുരുഷബന്ധു ഒപ്പം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ടൂറിസം കമീഷന്‍. 25 ന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഒറ്റക്ക് തന്നെ വരാം. അതില്‍ താഴെയുള്ളവര്‍ക്ക് ഒരു കുടുംബാംഗം ഒപ്പം വേണമെന്നും കമീഷന്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉമര്‍ അല്‍മുബാറക് അറിയിച്ചു. സൗദിയില്‍ ടൂറിസ്റ്റ് വിസ ഉടന്‍ അനുവദിക്കുമെന്ന് നേരെത്തെ വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം ആദ്യം തന്നെ നടപടികള്‍ ആരംഭിക്കും. 30 ദിവസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. തൊഴില്‍, സന്ദര്‍ശക, ഹജ്ജ്, ഉംറ വിസകളുമായി ഇതിന് ബന്ധമുണ്ടാകില്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *