ദുബായ്: ദുബായിലെ തെരുവുവിളക്കുകാലുകളില് സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.). സ്റ്റിക്കറുകള്‍ വിളക്കുകളുടെ സീരിയല്‍ നമ്പര്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ്.
രണ്ടുദിവസമായി വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. ഈ സെന്‍സറുകള്‍ക്ക് പേഴ്സിലുള്ള എമിറേറ്റ്സ് ഐ.ഡി. സ്കാന്‍ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും ഇത്തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 420 ദിര്‍ഹം പിഴ ലഭിക്കുമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.
ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ആര്.ടി.എ.യുടെ 8009090 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു .