ഗാര്‍ഹിക തൊഴിലാളികളെ സൗജന്യമായി റിക്രൂട്ട് ചെയ്യാനൊരുങ്ങി നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം; കുവൈത്തില്‍ ഗാര്‍ഹിക ജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു.

പരിശീലനവും റിക്രൂട്ട്‌മെന്റും തികച്ചും സുതാര്യവും സൗജന്യവുമാണ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. ആദ്യം രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമാണ്. കുവൈത്തിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് നിയമനം ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 233 33 39.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *