ഒ​മാ​ന്‍ എ​യ​ര്‍ കോ​ഴി​ക്കോട്ടേക്കു​ള്ള സര്‍വീസ് റ​ദ്ദാ​ക്കി

മ​സ്​​ക​ത്ത്​: ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ങ്ങ​ളു​​ടെ സ​ര്‍​വി​സ്​ നി​ര്‍​ത്തി​വെ​ച്ച​തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​ശീ​യ വി​മാ​ന ക​മ്ബ​നി​യാ​യ ഒ​മാ​ന്‍ എ​യ​ര്‍ കോ​ഴി​ക്കോട്ടേക്കു​ള്ള സ​ര്‍​വി​സും റ​ദ്ദാ​ക്കി. ഇ​തോ​പ്യ​ന്‍ വി​മാ​ന​ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി ഒ​മാ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വി​സി​ന്​ താ​ല്‍​ക്കാ​ലി​ക വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഒ​മാ​ന്‍ എ​യ​റി​ന്​ മാ​ക്​​സ്​ എ​ട്ട്​ ശ്രേ​ണി​യി​ലു​ള്ള അ​ഞ്ച്​ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഉ​ച്ച​ക്ക്​ 2.10ന്​ ​മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ ​പു​റ​പ്പെ​ടു​ന്ന ഡ​ബ്ല്യു.​വൈ 293 വി​മാ​ന​വും തി​രി​ച്ച്‌​ 7.45ന്​ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ഡ​ബ്ല്യു.​വൈ 294 വി​മാ​ന​വു​മാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. മൊ​ത്തം 56 സ​ര്‍​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ന​ലെ 14 സ​ര്‍​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി. ഇ​ന്ന്​ 18ഉം ​ശ​നി​യാ​ഴ്​​ച 24ഉം ​സ​ര്‍​വി​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ അ​റി​യി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *