ഒമാനിലെ ആദ്യ ബീച്ച്‌ കാര്‍ണിവല്‍ വിജയകരം

മ​സ്​​ക​ത്ത്​: സീ​ബി​ലെ സൂ​ര്‍ അ​ല്‍ ഹ​ദീ​ദ്​ കോ​ര്‍​ണി​ഷി​ല്‍ ന​ട​ന്ന ഒ​മാ​നി​ലെ ആ​ദ്യ ബീ​ച്ച്‌​ കാ​ര്‍​ണി​വ​ല്‍ വി​ജ​യ​ക​ര​മെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ടൂ​റി​സം മ​ന്ത്രാ​ല​യം. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന മേ​ള​ക്ക്​ അ​മ്ബ​തി​നാ​യി​ര​ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രാ​ണ്​ എ​ത്തി​യ​ത്. മേ​ള​യു​ടെ വി​ശ​ദ​മാ​യ വി​ശ​ക​ല​നം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും സ​മാ​ന​രീ​തി​യി​ലു​ള്ള മ​റ്റ്​ പ​രി​പാ​ടി​ക​ള്‍ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ പ്ലാ​നി​ങ്​ വി​ഭാ​ഗം ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​ര്‍ സാ​ഹെ​ര്‍ അ​ല്‍ റി​യാ​മി പ​റ​ഞ്ഞു. എ​ല്ലാ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലേ​ക്കും ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ വ്യാ​പി​പ്പി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ പ​ദ്ധ​തി.കാ​ര്‍​ണി​വ​ല്‍ ന​ട​ത്തി​പ്പി​ലെ സാ​േ​ങ്ക​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ പി​ഴ​വു​ക​ള്‍ പ​ഠി​ച്ച​ശേ​ഷ​മാ​യി​രി​ക്കും അ​ടു​ത്ത​തി​നെ​ക്കു​റി​ച്ച്‌​ ആ​ലോ​ചി​ക്കു​ക​യെ​ന്നും അ​ല്‍ റി​യാ​മി പ​റ​ഞ്ഞു.
സ​ന്ദ​ര്‍​ശ​ക​രി​ല്‍ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ഭ​ക്ഷ​ണ​ത്തി​നും വി​നോ​ദ​ത്തി​നു​മാ​യു​ള്ള ദി​ന​ങ്ങ​ള്‍ എ​ന്ന​താ​യി​രു​ന്നു കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കുമ്ബോ​ഴു​ള്ള ആ​ശ​യം. സ്വ​ദേ​ശി​ക​ള്‍​ക്കൊ​പ്പം വി​ദേ​ശി​ക​ളും സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തു​ക​യും ചെ​യ്​​തു. സ്​​റ്റാ​ളു​ക​ളി​ല്‍ മി​ക​ച്ച രീ​തി​യി​ലു​ള്ള വി​ല്‍​പ​ന​യും ന​ട​ന്നു. സീ​ബി​ല്‍​നി​ന്നു​ള്ള ശൂ​റാ കൗ​ണ്‍​സി​ല്‍ അം​ഗം ഹി​ലാ​ല്‍ അ​ല്‍ സ​ര്‍​മി​യും സ​മാ​ന അ​ഭി​പ്രാ​യ​മാ​ണ്​ പ​ങ്കു​െ​വ​ച്ച​ത്. ര​ണ്ടു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വി​വി​ധ ആ​ശ​യ​ങ്ങ​ളി​ലൂ​ന്നി ബീ​ച്ച്‌​ കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തിന്റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്‌​ ഒം​റാ​ന്‍ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​താ​യും അ​ല്‍ സ​ര്‍​മി പ​റ​ഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *